Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ല: ഡോ. കെ ടി ജലീല്‍ എം എല്‍ എ , മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നത് റിംഫ് ടേബിള്‍ ടോക്


റിയാദ്: ഇന്ത്യയിലെ അടിയന്തിരാവസ്ഥ ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെങ്കിലും ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ ബോധപൂര്‍വ്വം ഇടപെടല്‍ നടത്താനോ ഇലക്ഷന്‍ കമ്മീഷനെ വരുതിയിലാക്കാനോ ശ്രമിച്ചിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ‘ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധിരാഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ കടപുഴകിയത് ജനാധിപത്യത്തിന്റെ മഹത്വമാണ്. ഇന്ധിരക്കെതിരെ വിധിപറയാന്‍ ശേഷിയുളള ജഡ്ജിമാരുണ്ടായിരുന്നു. ജൂഡീഷ്വറിയും ഇലക്ഷന്‍ കമ്മീഷനും സ്വതന്ത്രമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറെ അപകടകരമായ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

വിഭജനത്തിന് ശേഷമാണ് ഇന്ത്യ സ്വതന്ത്രയായത്. സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഇതിന്റെ ആഘാതങ്ങള്‍ ദൃശ്യമാണ്. വിഭജനത്തിന്റെ മുറിവുകള്‍ മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ കൂടുതല്‍ വലിയ വൃണങ്ങള്‍ സൃഷ്ടിച്ച് അകല്‍ച്ചയുടെയും വിഭജനത്തിന്റെയും വിത്തുകള്‍ പാകാനാണ് ഭരണ കൂടത്തിന്റെ ഒത്താശയോടെ സംഘടിത ശ്രമം. ലോകം സങ്കുചിതത്വങ്ങളില്‍ നിന്ന് വിശാലമായ സ്വാതന്ത്രത്തിന്റെ വഴികളിലാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ റിവേസ് ഗിയറിലാണ് സഞ്ചരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കു പകരം അന്ധവിശ്വാസങ്ങളാണ് ഭരണകൂടങ്ങളെ നയിക്കുന്നത്. പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണമെന്ന വികലമായ ചിന്തകള്‍ ഉയരുന്നത് ഇന്ത്യ ലോകത്തിനു മുമ്പില്‍ അപമാനിക്കപ്പെടുന്നതിന് തുല്യമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നതെന്ന് ടോകില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ തിരസ്‌കരിക്കുന്ന ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യന്‍ ജനത നേരിടുന്ന വെല്ലുവിളി. ഇന്ത്യയുടെ പാരമ്പര്യം മതനിരപേക്ഷതയാണ്. ജനാധിപത്യവും നിയമ വാഴ്ചയും നിലനില്‍ക്കണം. ഇതാണ് ഇന്ത്യയുടെ ശില്പികള്‍ ആഗ്രഹിച്ചത്. അതാണ് ഭരണ ഘടന വിളംബരം ചെയ്യുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. നസ്‌റുദ്ദീന്‍ വി ജെ മോഡറേറ്ററായിരുന്നു. ഷിബു ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു.

സാമുഹ്യ സാംസ്കാരിക സാഹിത്യ രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സബീന എം സാലി, കുമ്മിള്‍ സുധീര്‍, റഷീദ് കൊളത്തറ, ബാരിഷ് ചെമ്പകശേരി, എം സാലി, സലിം പളളിയില്‍, സുലൈമാന്‍ വിഴിഞ്ഞം, ഭരതന്‍ പ്രതീപ്, സിദ്ധീഖ് കോങ്ങാട്‌. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണവും. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ നാദിര്‍ഷ റഹ്മാന്‍, സുലൈമാന്‍ ഊരകം, ഷമീര്‍ ബാബു, മിഷാല്‍, ഷമീര്‍ കുന്നുമേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു


Read Previous

ചരിത്രത്തില്‍ ആദ്യം; ഇവിഎം വിളിച്ചുവരുത്തി വോട്ടെണ്ണി സുപ്രീം കോടതി, ‘തോറ്റ’ സ്ഥാനാര്‍ഥിക്ക് ഒടുവില്‍ വിജയം

Read Next

തെറ്റുകള്‍ സമയത്ത് ചൂണ്ടിക്കാട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായില്ല’; വോട്ടര്‍ പട്ടിക ക്രമക്കേട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »