ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർലൈനുകൾ


ദുബൈ: പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം വ്യോമപാത തുറന്നായി പാകിസ്ഥാന്‍ പ്രഖ്യാപിച്ച തിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വേയ്സും പാകിസ്ഥാനിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ യുഎഇയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിപ്പ്.

ഇന്ന് പകല്‍സമയത്തെ തെരഞ്ഞെടുത്ത ചില സര്‍വീസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തും. എന്നാല്‍ വൈകുന്നേരത്തെ ചില സര്‍വീസുകള്‍ ഇത്തിഹാദ് റദ്ദാക്കിയിട്ടുണ്ട്.


Read Previous

ആരെങ്കിലും പറഞ്ഞു കൊടുക്കൂ…; ബൈബിളില്‍ പറയുന്ന 1000 വര്‍ഷം പഴക്കമുള്ളതല്ല കശ്മീര്‍ വിഷയം’; ട്രംപിന്റെ നിര്‍ദേശം തള്ളി കോണ്‍ഗ്രസ്

Read Next

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »