Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്തോ-പാക് വെടിനിര്‍ത്തല്‍; ഹോട്ട് ലൈന്‍ വഴി ചര്‍ച്ച നടത്തി ഡിജിഎംഒമാര്‍, വെടിനിര്‍ത്തല്‍ ധാരണ തുടരും


ന്യൂഡല്‍ഹി: അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനി ര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ തമ്മില്‍ ഹോട്ട് ലൈന്‍ വഴി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ ധാരണ യുടെ വിവിധ വശങ്ങളെക്കുറിച്ച് സൈനികത്തലവന്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. വെടിനിര്‍ത്തല്‍ ധാരണ തുടരാനാണ് ചര്‍ച്ചയിലെ തീരുമാനം.

ഇന്ത്യന്‍ കരസേന ഡിജിഎംഒ ലഫ്റ്റനന്‍റ് ജനറല്‍ രാജീവ് ഘായ്, പാകിസ്ഥാന്‍ ഡിജിഎംഒ കാഷിഫ് അബ്‌ദുള്ള എന്നിവര്‍ തമ്മിലാണ് ചര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ചര്‍ച്ച നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയുടെ കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

മെയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരി ലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. 26 ജീവനുകളാണ് പഹല്‍ഗാമില്‍ ഭീകരര്‍ എടുത്തത്.

മെയ് ഒന്‍പതിനും പത്തിനും പാക് സേന നടത്തിയ ആക്രമണങ്ങളില്‍ അവര്‍ സൈനികരെയും നാട്ടുകാ രെയും ലക്ഷ്യമിട്ടിരുന്നതായി നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിജിഎംഒ ലഫ്റ്റനന്‍റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായി നാവിക, വ്യോമസേനകളുടെ തലവന്‍മാര്‍ തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും നിന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങള്ക്ക് പ്രത്യാക്ര മണം പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇലക്‌ ട്രോണിക് യുദ്ധ ഉപകരണങ്ങളും വ്യോമ പ്രതിരോധ ആയുധങ്ങളും മറ്റ് പ്രതിരോധ സംവിധാനങ്ങളു മെല്ലാം കാര്യക്ഷമമായി പാകിസ്ഥാന്‍റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായും ഡിജിഎംഒ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്‌.ജയശങ്കര്‍, തുടങ്ങിയവരുള്‍പ്പെടെയുള്ള ഉന്നതരുമായി ഡിജിഎംഒമാരുടെ ചര്‍ച്ചയ്ക്ക് മുമ്പ് കൂടിക്കാഴ്‌ച നടത്തിയി രുന്നു. രാജ്യത്തിന്‍റെ സൈനിക നയതന്ത്ര പ്രതികരണങ്ങളില്‍ പങ്കെടുക്കുന്ന ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥ രുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടിക്കടി കൂടിക്കാഴ്‌ചകള്‍ നടത്തുന്നുണ്ട്.

പാകിസ്ഥാന്‍റെ സൈനിക നടപടികള്‍ക്കെല്ലാമുള്ള പ്രതികരണം ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് ഇന്ത്യ നല്‍കുന്നത്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുഭാഗവും സമാധാനം പുലര്‍ത്തി. ശനിയാഴ്‌ച അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപാണ് ആദ്യം വെടിനിര്‍ ത്തല്‍ കരാറിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. തമ്മില്‍ സംസാരിച്ച് വെടിനിര്‍ത്തല്‍ കരാറിലെ ത്തിയെന്ന് പിന്നീട് ഇന്ത്യയും പാകിസ്ഥാനും അറിയിച്ചു.


Read Previous

ഷിഫ മലയാളി സമാജം ആരോഗ്യ പരിരക്ഷ ക്യാമ്പ്; നിരവധി പേര്‍ പ്രയോജനപെടുത്തി.

Read Next

ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്തവര്‍ക്ക് ഗോള്‍ഡന്‍ വിസ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »