ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഷി ലോങ്: ഇൻഡോറിലെ വ്യവസായി രാജ രഘുവംശിയുടെ കൊലപാതകത്തിൽ ഭാര്യ ഉൾപ്പെടെ 4 പേർ പിടിയിൽ. ഒരാളെ കൂടി പിടികൂടാൻ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യ വാടകയ്ക്കെടുത്ത ആളുകളാണ് രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് മേഘാലയ ഡിജിപി എ നോങ്റാങ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗാസിപൂരിൽ രഘുവംശിയുടെ ഭാര്യ സോനം പൊലീസിന് മുന്നിൽ കീഴടങ്ങി. രാത്രിയിൽ നടത്തിയ റെയ്ഡിൽ മറ്റ് മൂന്ന് അക്രമികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ പിടികൂടാനുള്ള ഓപറേഷൻ മധ്യപ്രദേശിൽ പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച കേസിൽ സുപ്രധാന വഴിത്തിരിവ് കൈവരിച്ച മേഘാലയ പൊലീസിനെ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ അഭിനന്ദിച്ചു. “രാജാ വധകേസിൽ ഏഴ് ദിവസത്തിനുള്ളിൽ മേഘാലയ പൊലീസ് പ്രധാന വഴിതിരിവുണ്ടായി. സ്ത്രീ കീഴടങ്ങുകയും 3 അക്രമികളെ പിടികൂടുകയും ചെയ്തു. ഒരു അക്രമിയെ കൂടി പിടികൂടാനുള്ള ഓപറേഷൻ ഇപ്പോഴും തുടരുകയാണ്,” മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
മെയ് 23നാണ് മേഘാലയയിലെ സൊഹ്റ പ്രദേശത്ത് ഹണിമൂൺ ആഘോഷിക്കുന്നതിനിടെ രഘു വംശിയേയും ഭാര്യയേയും കാണാതാകുന്നത്. ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കു ന്നതിനിടെയാണ് ജൂൺ 2ന് ഒരു മലയിടുക്കിൽ നിന്ന് രഘുവംശിയുടെ മൃതദേഹം കണ്ടെത്തുന്നത്. രഘുവംശിയേയും സോനത്തെയും കാണാതായ ദിവസം അവരെ മൂന്ന് പുരുഷൻമാരോടൊപ്പം കണ്ടതായി മൗലാഖിയാത്തിലെ ഒരു ടൂറിസ്റ്റ് ഗൈഡ് ആൽബർട്ട് പെഡെ പറഞ്ഞു.
നോങ്ഗ്രിയാത്തിലെ പ്രശസ്തമായ ലിവിങ് റൂട്ട്സ് പാലം കാണാൻ തൻ്റെ സേവനം വാഗ്ദാനം ചെയ്തെ ങ്കിലും അവർ മാന്യമായി അത് നിരസിച്ച് മറ്റൊരു ഗൈഡിനൊപ്പം പോവുകയായിരുന്നു. അപ്പോൾ അവരുടെ കൂടെയുണ്ടായിരുന്ന 3 പേർ ഹിന്ദിയിൽ സംസാരിച്ചത് കൊണ്ട് അവർ നാട്ടുകാരല്ലെന്ന് മനസിലായതായും ആൽബർട്ട് പറഞ്ഞു. മലയിടുക്കിൽ നിന്ന് കണ്ടെത്തിയ രഘുവംശിയുടെ മൃതദേഹ ത്തിൽ നിന്ന് സ്വർണ മോതിരവും കഴുത്തിലെ മാലയും നഷ്ടപ്പെട്ടത് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചു.
മൃതദേഹം കണ്ടെത്തി അടുത്ത ദിവസം സമീപത്ത് നിന്ന് രക്തം പുരണ്ട കത്തിയും ദമ്പതികൾ ഉപയോഗിച്ചതിന് സമാനമായ ഒരു റെയിൻ കോട്ടും കണ്ടെത്തിയിരുന്നു. കേസിൽ സിബിഐ അന്വേ ഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മേഘാലയ പൊലീസിൻ്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സോനത്തിൻ്റെ കുടുംബവും കേസ് സിബിഐക്ക് കൈമാറണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മെയ് 11ന് വിവാഹിതരായ ഇവർ മെയ് 20നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോകുന്നത്. മെയ് 22ന് വാടകയ്ക്കെടുത്ത സ്കൂട്ടറിൽ അവർ മൗലഖിയാത്ത് ഗ്രാമത്തിൽ എത്തുകയും 24ന് ഷില്ലോങ്ങിൽ നിന്ന് സൊഹ്റയിലേക്കുള്ള റോഡരികിലെ ഒരു കഫേയിൽ അവരുടെ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇവർക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
