രാജ്യത്തെ ഇൻഫ്ലുവൻസ ബാധിതർ നിരീക്ഷണത്തിൽ, ചൈനയിലെ എച്ച്എംപിവിയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ


ന്യൂഡല്‍ഹി: രാജ്യത്തെ ഇന്‍ഫ്ലുവന്‍സ ബാധിതരെ നിരീക്ഷിച്ച് വരികയാണെന്ന് ദേശീയ രോഗ നിയന്ത്രണ കേന്ദ്രം(എന്‍സിഡിസി). ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യാന്തര ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസ് മറ്റേതൊരു ശ്വാസകോശ വൈറസ് ബാധയെയും പോലും സാധാരണ മാണെന്ന് ആരോഗ്യസേവന മേധാവി ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു. രാജ്യത്തെ ശ്വാസകോശ രോഗങ്ങള്‍ വിശകലനം ചെയ്‌ത് വരികയാണ്. 2024 ഡിസംബറില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ശൈത്യ കാലത്ത് ശ്വാസകോശ അണുബാധകള്‍ സര്‍വ സാധാരണമാണ്. അതിനുള്ള തയാറെടുപ്പുകള്‍ നമ്മുടെ ആശുപത്രികള്‍ സാധാരണ നടത്താറുമുണ്ട്.

ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുത്താല്‍ മതി. ജലദോഷവും ചുമയുമുള്ളവര്‍ മറ്റുള്ളവരു മായി അകലം പാലിക്കണം. അങ്ങനെ വന്നാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാകും. സാധാരണ മരുന്നുകള്‍ കഴിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.


Read Previous

കലോത്സവ വേദിയിൽ ‘വർഷങ്ങൾക്ക് ശേഷം’; പഴയകാല അനുഭവങ്ങൾ പങ്കുവച്ച് മന്ത്രി വീണ ജോർജും സുഹൃത്തുക്കളും

Read Next

പുതുസംരംഭക സ്വപ്നങ്ങൾക്ക് ഊർജം പകർന്നു സ്റ്റാർട്ടപ് ബ്ലൂ പ്രിന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »