Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുക ശ്വസിച്ച് മൂക്ക് കരിപിടിച്ചു, മുഖം വീര്‍ത്ത നിലയില്‍; മോര്‍ച്ചറിയില്‍ നിന്ന് തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ട്’; പൊട്ടിക്കരഞ്ഞ് അച്ഛന്‍, കമ്പനിയില്‍ മകന്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു, കുവൈത്തില്‍ എത്തിയത് ജൂണ്‍ 5ന്


കൈയിലെ ടാറ്റു കണ്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറി ഞ്ഞതെന്ന് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശി ശ്രീഹരിയുടെ പിതാവ് പ്രദീപ്. അപകടത്തിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ അധികൃതര്‍ വിളിച്ചിരുന്നു. ‘അവിടെ ചെന്നപ്പോള്‍ അവന്റെ മുഖമാകെ വീര്‍ത്തും മുക്കിനും ചുറ്റും കരിപിടിച്ച നിലയിലുമായിരുന്നു. എനിക്ക് അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ അവരോട് പറഞ്ഞു, അവന്റെ കൈയില്‍ ഒരു ടാറ്റൂ ഉണ്ട്. അങ്ങനെയാണ് അവനെ തിരിച്ചറിഞ്ഞത്’ പ്രദീപ് കരഞ്ഞുകൊണ്ട് പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് ശ്രീഹരി കുവൈത്തില്‍ എത്തിയത്. ഇയാളുടെ പിതാവ് പ്രദീപ് വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുകയാണ്. കമ്പനിയില്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു. അതിനിടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. മരിച്ചവരില്‍ 24 പേര്‍ മലയാളികളാണ്.

അപകടത്തെക്കുറിച്ച് ടിവിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ വിവരം പ്രദീപ് തന്നെയാണ് നാട്ടിലുള്ള കുടുംബത്തെ അറിയിച്ചത്. മെക്കാനിക്കല്‍ എന്‍ജിനിയറായ ശ്രീഹരി അവിടെ ജോലി ലഭിക്കുന്നതുവരെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ് പ്രദീപ് കുവൈത്തില്‍ നിന്ന് ഇന്നുതന്നെ നാട്ടിലേക്ക് തിരിക്കും. നാളെയോടെ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും പ്രദീപിന്റെ കുടുംബസുഹൃത്ത് പറഞ്ഞു.

ശ്രീഹരിക്ക് പൊള്ളലേറ്റിട്ടില്ലെന്നും പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് അറിയുന്നത്. പ്രദീപ് ഒരു ദശാബ്ദത്തോളമായി എന്‍ബിടിസിയിലെ ജോലിക്കാരനാണ്. ഭാര്യ ദീപ വീട്ടമ്മയാണ്. അര്‍ജുന്‍, ആനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.


Read Previous

ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

Read Next

കുവൈത്ത് തീപിടിത്തം; കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നല്‍കിയ സഹായം അപര്യാപ്തം, മരണപെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്‍കണം: റിയാദ് ഓ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »