Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് തുടക്കം; ദേശീയ ചലച്ചിത്ര അവാർഡിൽ കേരളത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് കേരള ഫിലിം പോളിസി കോൺക്ലേവില്‍ മുഖ്യമന്ത്രി


തിരുവനന്തപുരം: സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് മുൻപായി രണ്ടു ദിവസത്തെ കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ മോഹൻ ലാൽ, സുഹാസിനി, വെട്രിമാരൻ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, വീണ ജോർജ് തുടങ്ങിയവരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ 500 ഓളം പ്രതിനിധി കൾ പങ്കെടുക്കുന്ന ചടങ്ങിൽ ഏകീകൃത പെരുമാറ്റ ചട്ടത്തിന് പുറമേ വിരമിച്ച ചലച്ചിത്ര പ്രവർത്തക ർക്കായുള്ള പെൻഷൻ, നിർമിത ബുദ്ധിയുടെ സാധ്യതകൾ, സിനിമ സെറ്റുകളിലെ പരാതികളിൽ നടപടിയെടുക്കാനുള്ള ചട്ടങ്ങൾ തുടങ്ങി സമഗ്ര മേഖലകളും ചർച്ചാവിഷയമാകും.

കോൺക്ലേവിൽ ഉയരുന്ന ചർച്ചകൾ ഉൾപ്പെടുത്തിയാകും സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് രൂപം നൽകുകയെന്ന് ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നങ്ങൾ വിലയിരുത്താൻ ഒരു പഠന കമ്മിറ്റിയെ നിശ്ചയിച്ചത്. ഈ കമ്മിറ്റിയുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മലയാള സിനിമാമേഖലയിൽ സമഗ്രമായ നയ രൂപീകരണത്തിന് നിർദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു.

കോൺക്ലേവിൽ നിന്നുയരുന്ന അഭിപ്രായങ്ങൾക്ക് പുറമെ ഓഡീഷനിൽ സിനിമയിൽ ഭാഗമല്ലാത്ത രണ്ടു പേരെ കൂടി ഉൾപ്പെടുത്തുക, കമ്മീഷൻ ഏജൻ്റുമാരെ നിരോധിക്കുക, സിനിമ സംഘടനകൾക്ക് ഏകീകൃത പെരുമാറ്റ ചട്ടം കൊണ്ടു വരിക തുടങ്ങിയ നിർദേശങ്ങളും സാംസ്കാരിക വകുപ്പ് രൂപം നൽകിയ കരട് സിനിമ നയത്തിലുണ്ടെ ന്നാണ് വിവരം. എല്ലാ അഭിപ്രായങ്ങളും അന്തിമമായ തീരുമാനത്തിൽ ഉൾപ്പെടുമെന്ന് പറയാനാവില്ല. എന്നാൽ സ്വീകരിക്കാൻ കഴിയുന്നവയെ സ്വീകരിച്ച് ഒഴിവാക്കപ്പെടേണ്ടവയെ ഒഴിവാക്കിയും മുന്നോട്ടു പോകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

വയലൻസും മയക്കുമരുന്നിൻ്റെ മഹത്വവത്കരണവും ഒഴിവാക്കാം

സിനിമയിൽ വയലൻസും മയക്കുമരുന്നിൻ്റെ മഹത്വവത്കരണവും ഒഴിവാക്കാമെന്ന് തോന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമകളിൽ ഒരു നിയന്ത്രണമില്ലാത്ത വിധത്തിൽ വയലൻസ് കണ്ടു വരുന്നുണ്ട്‌. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതു കണ്ടു വഴി തെറ്റുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. നിർമാതാക്കൾ ഇത് മനസിലാക്കേണ്ടതാണെന്ന് തോന്നുന്നു. മയക്കു മരുന്നിൻ്റെ മഹത്വവത്കരണവും ഒഴിവാക്കപ്പെടാം. സമൂഹത്തെ തെറ്റായി സ്വാധീനിക്കാൻ സാധ്യതയുള്ള ഇത്തരം കാര്യങ്ങളെ ചിത്രീകരിക്കുമ്പോൾ സിനിമയുടെ നിർമതാക്കൾ ഇതു ശ്രദ്ധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്‌റ്റോറിക്ക് ലഭിച്ചത് കലയുടെ മികവിനുള്ള അംഗീകാരമല്ല

കേരള സ്‌റ്റോറിക്ക് ലഭിച്ചത് കലയുടെ മികവിനുള്ള അംഗീകാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്ന സിനിമയും ദേശീയ പുരസ്‌കാരം നേടിയ സിനിമകളുടെ പട്ടികയിലുണ്ട്. കലയുടെ മികവിനുള്ള അംഗീകരമായി അതിനെ കാണാൻ കഴിയില്ല. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകമാണ് അപമാനിക്കപ്പെടുന്നത്. കേരളത്തിലെ സാംസ്‌കാരിക സമൂഹം ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും വിധ്വാസകമായി അവതരിപ്പിക്കുന്ന സിനിമയാണിത്. ദേശീയ അവാർഡിന് അർഹമായ ചിത്രം വ്യാജ നിർമിതികളാണ് പ്രചരിപ്പിക്കുന്നത്. പരസ്പര സ്പർദ്ധ വളർത്തുന്നതിനായി യഥാർഥ്യത്തെ വക്രീകരിക്കുന്ന സിനിമ. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ കേരള ചലച്ചിത്ര രംഗത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ല. ഇതും കോൺക്ലേവിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. ഈ മേഖലയുണ്ടെങ്കിൽ മാത്രമേ തങ്ങൾക്കും നിലനിൽപ്പുള്ളുവെന്ന് മനസിലാക്കി പ്രതിനിധികൾ ഈഗോ മാറ്റിവെച്ചു സംസാരിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


Read Previous

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നേ മരിച്ചു’; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

Read Next

സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചു, വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »