ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൂട്ടത്തില്‍ ഒരു ഉറുമ്പിന് പരിക്കേറ്റാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഉപേക്ഷി ച്ചിട്ട് മറ്റ് ഉറുമ്പുകള്‍ പോകുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കൂട്ടത്തില്‍ പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ട് പോകുകയും അതിനെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യും. എന്തിന് കാല്‍മുറിക്കല്‍ ശസ്ത്രിക്രിയ വരെ നടത്തുമത്രേ. പെണ്‍ഉറുമ്പുകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച പഠനം ജര്‍മനിയിലെ വേട്‌സ്‌ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ധന്‍ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഉറുമ്പിന്റെ കാലിന്റെ അഗ്രഭാഗത്താണ് മുറിവുപറ്റുന്നതെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ. ശസ്ത്രക്രിയ്ക്കായി കടിച്ചു കടിച്ചാണ് കാലുകള്‍ നീക്കം മുറിച്ചു നീക്കുന്നത്. ഇതിന് 40 മിനിറ്റ് മുതല്‍ 3 മണിക്കൂര്‍ വരെ ദൈര്‍ഘ്യമെടുക്കും.
ഇത്തരത്തില്‍ ശസ്ത്രക്രിയ്ക്ക് വിധേയമാകുന്ന ഉറുമ്പുകള്‍ 95% വരെ ജീവന്‍ നിലനിര്‍ത്തും. ബാക്കി പരിചരണം നടത്തുന്നത് വായിലെ സ്രവം ഉപയോഗിച്ചാണ്. ആന്റിബയോട്ടിക് ആയാണ് ഉറുമ്പ് ഈ തുപ്പല്‍ ഉപയോഗിക്കുന്നത്. സഹജീവി കളോടുള്ള സഹതാപം മൂലമാണ് ഈ ശസ്ത്രക്രിയ ഉറുമ്പുകള്‍ നടത്തുന്നതെന്ന് ഫ്രാങ്ക് പറയുന്നു.