Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഭ്രാന്തവും അടിസ്ഥാന രഹിതവും…’, സത്യമെന്തെന്ന് ലോകത്തിന് അറിയാം; ഇസ്ലാമാബാദ് സ്‌ഫോടനത്തില്‍ പാക് പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ


ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണം വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിത മാണ്. ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ നേതൃത്വം നടത്തുന്ന കള്ളപ്രചാരണമാണ്. ഇത്തരം കുപ്രചാരണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു. സൈനിക പ്രേരിതമായി രാജ്യത്ത് നടക്കുന്ന ഭരണഘടനാ അട്ടിമറിയില്‍ നിന്നും പൊതുജന ശ്രദ്ധ തിരിക്കുന്നതിന് ഇന്ത്യയ്‌ക്കെതിരെ തെറ്റായ കഥകള്‍ മെനയുന്നത് പാകിസ്ഥാന്റെ പ്രവചനാതീതമായ തന്ത്രമാണ്. യാഥാര്‍ത്ഥ്യമെന്താണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാം. പാകിസ്ഥാന്റെ കുതന്ത്രങ്ങള്‍ കൊണ്ട് ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല. രണ്‍ധീര്‍ ജസ്വാള്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാനിലെ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപിച്ചിരുന്നു. രാജ്യ ത്തെ അസ്ഥിരപ്പെടുത്തുക ലക്ഷ്യമിട്ട് ഇന്ത്യന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഷഹബാസ് ഷെരീഫ് ആരോപിച്ചത്. ഇസ്ലാമാബാദ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താബിലാന്‍ പാകിസ്ഥാന്‍ ഏറ്റെടുത്തിട്ടുണ്ട്.


Read Previous

ഭാര്യയെയും കുഞ്ഞിനെയും നോക്കണമെന്ന് മകന്‍, മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി; അമ്മയ്ക്ക് ജീവനാംശം നല്‍കാന്‍ ഉത്തരവ്

Read Next

ജനിച്ചതും ജീവിക്കുന്നതും ഇവിടെ, സ്ഥാനാര്‍ഥിയായപ്പോള്‍ പ്രശ്നം, മാനസികമായി തളര്‍ത്താന്‍ ശ്രമം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »