Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യൻ കോഫിയോട് അടങ്ങാത്ത താൽപര്യം: കാപ്പിക്കുരു ഇനിയും വേണമെന്ന് ലോക രാജ്യങ്ങൾ; കയറ്റുമതി ഒരു ബില്യൺ ഡോളർ


ന്യൂഡല്‍ഹി: കാപ്പിക്കുരു കയറ്റുമതി മേഖലയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. നവംബര്‍ വരെയുള്ള കണക്കുപ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാപ്പി കയറ്റുമതി ഒരു ബില്യണ്‍ ഡോളര്‍ കടന്നു. 2024 ഏപ്രില്‍-നവംബര്‍ മാസത്തിനിടെ രേഖപ്പെടുത്തിയ കയറ്റുമതിയുടെ കണക്കാണിത്. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനമാണ് വര്‍ധനവ്. ഇതാദ്യമായാണ് കാപ്പി കയറ്റുമതി ഒരു ബില്യണ്‍ ഡോളര്‍ പിന്നിടുന്നതെന്ന സവിശേഷതയും ഉണ്ട്.

റോബസ്റ്റ കാപ്പിയുടെ വിലവര്‍ദ്ധനവും യൂറോപ്യന്‍ കച്ചവടക്കാര്‍ തന്ത്രപരമായി സ്റ്റോക്ക് ചെയ്യുന്നതും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂട്ടാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ നിയമത്തിന് യൂറോപ്യന്‍ കച്ചവടക്കാര്‍ തയ്യാറെടുക്കുന്നതിനാല്‍ കാപ്പിയുടെ ചെലവ് വര്‍ധിക്കുന്നതിനൊപ്പം യൂറോപ്യന്‍ യൂണിയനിലേക്കുള്ള മറ്റ് കാര്‍ഷിക വിളകളുടെ ഇറക്കുമതിയും ഉയര്‍ന്നു.

ആഗോള ഉല്‍പാദനത്തിന്റെ 40 ശതമാനത്തിലധികം റോബസ്റ്റ കോഫിയാണ്. ഇതിന്റെ വിലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രേഖപ്പെടുത്തുന്നത്. 2024ല്‍ മാത്രം 63 ശതമാനം വില വര്‍ദ്ധനവ് രേഖപ്പെടുത്തി. വിയറ്റ്‌നാം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സപ്ലൈ പലകാരണങ്ങളാല്‍ തടസപ്പെട്ടതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉയരാന്‍ കാരണമായി.

ഉയര്‍ന്ന താപനിലയും വരള്‍ച്ചയും കാരണം ബ്രസീലിലെ അറബിക, റോബസ്റ്റ ബീന്‍സുകളുടെ വിളവ് കുറഞ്ഞിരുന്നു. തല്‍ഫലമായി ബ്രസീലില്‍ നിന്നുള്ള കോഫീ ബീന്‍സ് കയറ്റുമതിയും ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉല്‍പാദകരില്‍ രണ്ടാമതാണ് വിയറ്റ്‌നാം, ഇവിടെയും കാപ്പിയുടെ ഉത്പാദനം കുറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ കര്‍ണാടക, കേരള, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോഫിയുടെ രണ്ട് പ്രധാന വകഭേദങ്ങളായ അറബികയും റോബസ്റ്റയും ഉല്‍പാദിപ്പിക്കുന്നതില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വെല്ലുവിളികളെ അതിജീവിച്ച് കോഫി ഉല്‍പാദിപ്പിക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞതിനാല്‍ ലോകത്തെ ഏറ്റവും വലിയ കാപ്പി ഉല്‍പാദകരുമായി നേരിട്ട് മത്സരം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചു.


Read Previous

സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം; വെളിപ്പെടുത്തലുമായി റഷ്യയിലെ മുന്‍ ചാരന്‍

Read Next

ഉറങ്ങിക്കിടന്നപ്പോള്‍ ഭര്‍ത്താവ് ആസിഡ് മുഖത്ത് ഒഴിച്ചു; ജീവിതം ആത്മവിശ്വാസത്താല്‍ തിരികെ പിടിച്ച് സാക്കിറ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »