Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍; വെളിപ്പെടുത്തലുമായി മാല്‍വെയര്‍ബൈറ്റ്സ്


ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സ്. ഇന്‍സ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് മാല്‍വെയര്‍ബൈറ്റ്സിന്റെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെ ഹാക്കര്‍മാരുടെ കൂട്ടായ്മകളില്‍ പ്രചരിക്കുകയാണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ യൂസര്‍ നെയിമുകള്‍, പൂര്‍ണമായ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് മാല്‍വെയര്‍ബൈറ്റ്സ് പറയുന്നു. സൈബര്‍ ആള്‍മാറാട്ടം, ഫിഷിങ് ക്യാമ്പയിന്‍, ലോഗിന്‍ വിവരങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങള്‍ക്കും ഹാക്കര്‍മാര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍സ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍ തട്ടിയെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നും മാല്‍വെയര്‍ബൈറ്റ്സ് വ്യക്തമാക്കുന്നു.

പല ഉപയോക്താക്കളും തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. അതേസമയം ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഡാറ്റ ചോര്‍ന്നത് സ്ഥിരീകരിക്കുകയോ മാല്‍വെയര്‍ബൈറ്റ്സിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല. 2024 ല്‍ ഉണ്ടായ ഇന്‍സ്റ്റഗ്രാം എപിഐ ഡാറ്റാ ലീക്കിലൂടെ ചോര്‍ന്ന വിവരങ്ങളാണ് ഇപ്പോള്‍ ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നതെന്നാണ് വിവരം.


Read Previous

മോഡി ട്രംപിനെ നേരിട്ട് വിളിച്ചില്ല’; അതാണ് വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണമെന്ന് യു.എസ് വാണിജ്യ സെക്രട്ടറി

Read Next

ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾക്ക് ഇനി കടുപ്പമേറിയ കടമ്പകൾ; ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ പരിശോധന കർശനമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »