ഗൾഫിലെ കാൻസർ രോഗികൾക്ക് പ്രത്യേക പിന്തുണാ പദ്ധതിയുമായി ഇൻഷൂറൻസ് കമ്പനി; മികച്ച ചികിത്സ ലഭ്യമാക്കും


ദുബായ്: കാന്‍സര്‍ രോഗികള്‍ക്ക് വന്‍ ആനുകൂല്യങ്ങളോടെയുള്ള പിന്തുണ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ മെറ്റ് ലൈഫ്. ഒരാള്‍ക്ക് കാന്‍സര്‍ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു കഴി ഞ്ഞതു മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഹോം കെയര്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതു വരെയുള്ള സമഗ്രമായ സപ്പോര്‍ട്ട് പ്രോഗ്രാമാണ് മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ മെറ്റ് ലൈഫ് ഗള്‍ഫ് മേഖലയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയുമായി നടപ്പിലാക്കുന്നത്.

ഒരോ രോഗിക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം കേസ് മാനേജറെ ചുമതലപ്പെടുത്തുന്നത് ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക. രോഗികള്‍ക്ക് അവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ ക്കും പോളിസി കവറേജിനും അനുസൃതമായി സേവനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. യാത്രാ വേളകളില്‍ ഉള്‍പ്പെടെ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഹോം നഴ്‌സിംഗ് സേവനങ്ങള്‍ ഒരുക്കുന്നതിനും സപ്പോര്‍ട്ട് പ്രോഗ്രാമില്‍ സൗകര്യമുണ്ട്. ഇന്‍ഷൂറന്‍സ് പോളിസിയുള്ളവര്‍ക്ക് കാന്‍സര്‍ രോഗനിര്‍ണയവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ആവശ്യമായ സഹായത്തിന്റെ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമര്‍പ്പിച്ച് സപ്പോര്‍ട്ട് പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാം.’

ഗള്‍ഫ് മേഖലയില്‍ കാന്‍സര്‍ ചികിത്സ പരമാവധി സുഗമവും ആയാസരഹിതവുമാക്കുക എന്നതാണ് പിന്തുണാ പദ്ധതിയുടെ ലക്ഷ്യമെന്ന് മെറ്റ് ലൈഫ് ഗള്‍ഫിലെ സര്‍വീസ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി സെലിന്‍ ടാല്‍ഗര്‍ പറഞ്ഞു. സമര്‍പ്പിത കേസ് മാനേജര്‍മാര്‍, എളുപ്പത്തിലുള്ള ആനുകൂല്യ ലഭ്യത, ഉയര്‍ന്ന തലത്തിലുള്ള മെഡിക്കല്‍ പരിചരണം ഉറപ്പാക്കല്‍ എന്നിവയിലൂടെ, പോളിസി വരിക്കാര്‍ക്ക് ശരിയായ സമയത്ത് ശരിയായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇതുവഴി തങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിമിതമായ പോളിസി കവറേജുള്ള അംഗങ്ങള്‍ക്ക്, സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ ലഭ്യമാക്കുന്നതി ലൂടെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിന് സംവിധാനമുണ്ട്. മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തിന് രോഗികള്‍ക്ക് അവരുടെ സ്വന്തം രാജ്യങ്ങളില്‍ ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള വഴികളും പദ്ധതി ആരായും. രണ്ടാമതൊരു മെഡിക്കല്‍ കണ്‍സല്‍ട്ടേഷനുള്ള അവസരം, പ്രമുഖ ഓങ്കോളജിസ്റ്റുക ളുമായി വിദൂര കണ്‍സള്‍ട്ടേഷന്‍ സൗകര്യങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സഹായം, പ്രീ-അപ്രൂവല്‍ പ്രക്രിയകള്‍ കാര്യക്ഷമമാക്കല്‍, വിദേശത്ത് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയും കമ്പനി ഒരുക്കിനല്‍കും.

ഒരാളില്‍ കാന്‍സര്‍ ബാധ സ്ഥിരീകരിക്കപ്പെടുന്നതോടെ അയാള്‍ക്കു മുമ്പില്‍ വിവിധ തരം മെഡിക്കല്‍, വൈകാരിക, ലോജിസ്റ്റിക്കല്‍ വെല്ലുവിളികളാണ് കടന്നുവരുന്നതെന്ന് മെറ്റ് ലൈഫ് ഗള്‍ഫിലെ ജീവ നക്കാരുടെ ആനുകൂല്യങ്ങളുടെ വിഭാഗം തലവന്‍ ജോര്‍ജ്ജ് കോട്സലോസ് അഭിപ്രായപ്പെട്ടു.


Read Previous

ഏപ്രിൽ 23 മുതൽ മക്കയിൽ കർശന സുരക്ഷാ ക്രമീകരണം; പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം

Read Next

ഹജ്ജ് പെര്‍മിറ്റുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തസ് രീഹ് പ്ലാറ്റ്‌ഫോം, അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »