ഇന്ത്യയുടെ ആരോപണമൊക്കെ മറികടന്ന് പാകിസ്ഥാന് സഹായം,​ 8500 കോടിരൂപ അനുവദിച്ച് അന്താരാഷ്‌ട്ര നാണയനിധി


ന്യൂഡൽഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യൺ ഡോളർ) ഐ.എം.എഫ് (അന്താരാഷ്ട്ര നാണയ നിധി) ഇന്നലെ അനുവദിച്ചു. പാകിസ്ഥാന് വായ്പ നൽകിയാൽ അത് ഭീകര പ്രവർത്തനത്തിന് സഹായം നൽകാൻ അടക്കം ദുരുപയോഗം ചെയ്യുമെന്ന് ഐ.എം.എഫ് യോഗത്തിൽ ഇന്ത്യ ആരോപിച്ചിരുന്നു. ഇത് മറിക ടന്നാണ് ഐ.എം.എഫിന്റെ നീക്കം.

വായ്പ അനുവദിക്കാനുള്ള വോട്ടിംഗിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു. പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്. മോശം ട്രാക്ക് റെക്കോഡും ഐ.എം.എഫ് പദ്ധതികളുടെ ഫലപ്രാപ്തി ഇല്ലായ്മയും അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നൽകുന്നതും പാകിസ്ഥാന് വായ്പയ്ക്കുള്ള അർഹത ഇല്ലാതാക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 1989 മുതൽ പാകിസ്ഥാന് ഐ.എം.എഫ് പണം നൽകിയിട്ടുണ്ട്. 2019ന് ശേഷം നാല് പദ്ധതികളുമുണ്ട്. സാമ്പത്തികാവസ്ഥ മെച്ച പ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ, പാകിസ്ഥാൻ വീണ്ടും സഹായത്തിനായി സമീപിക്കുമായിരുന്നി ല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.


Read Previous

റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മലസ് അടക്കം മൂന്നു പുതിയ സ്‌റ്റേഷനുകള്‍ ഇന്ന് തുറക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »