Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്താരാഷ്ട്ര യോഗ ദിനം, കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി


കുവൈത്ത് സിറ്റി: കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. അന്താരാ ഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിലും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുമായി (ഒസിഎ) സഹകരിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്.

ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം തന്റെ പ്രസംഗത്തിൽ ‘യോഗ’ ഒസിഎയുടെ കീഴിൽ അംഗീകൃത കായിക വിഭാഗമാണെന്ന് പരാമർശിച്ചു. സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന സ്ഥാപകൻ പത്മശ്രീ ആചാര്യ എച്ച്ആർ നാഗേന്ദ്രയും കുവൈത്തിലും മേഖലയിലും യോഗ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന രാജകുടുംബാംഗം പത്മശ്രീ ശൈഖ ഷെയ്ഖ അലി അൽ ജാബിർ അൽ സബാഹും സെഷനിൽ പങ്കെടുത്തു

“ഒരു ഭൂമിക്ക്, ഒരു ആരോഗ്യത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ 11ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ പ്രമേയം. ആരോഗ്യം, സുസ്ഥിരത, പരിസ്ഥിതി എന്നിവയുടെ പരസ്പര ബന്ധത്തെക്കുറിച്ചുള്ള ഒരു സുപ്രധാന സത്യം ഈ പ്രമേയം ഓർമ്മിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ ജി20 അധ്യക്ഷത കാലത്ത് ഊന്നി പ്പറഞ്ഞ “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന കാഴ്ചപ്പാടുമായി യോജിക്കുന്നതാണ്.

പരിപാടിയിൽ ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി അംബാസഡർ ഡോ. ആദർശ് സ്വൈക സംസാരിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്തവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കുവൈത്തിൽ ആദ്യമായിട്ടാണ് ഒരു പൊതുസ്ഥലത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചത്. 11ാമത് അന്താരാ ഷ്ട്ര യോഗാ ദിനാചരണം കുവൈത്തിൽ മികച്ച പ്രതികരണം നേടി. ഐഡിവൈക്ക് മുന്നോടി യായി എംബസി മൂന്ന് കർട്ടൻ-റൈസർ യോഗാ സെഷനുകളും എല്ലാ പ്രായക്കാർക്കുമായി ഒരു യോഗാ പോസ്ചർ മത്സരവും സംഘടിപ്പിച്ചിരുന്നു.


Read Previous

ഇസ്രയേലിന് സൈനിക സഹായം നൽകരുത്’ ഒരു സാഹചര്യത്തിലും ആണവ പദ്ധതികൾ നിർത്തില്ലെന്ന് ഇറാൻ, അമേരിക്ക ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികൾ

Read Next

റിയാദ് എക്സ്പോ 2030 നഗരി നിർമാണത്തിനും നടത്തിപ്പിനും പുതിയ കമ്പനി ആരംഭിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »