
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥ തയിലുള്ള റിലയൻസ് ജിയോ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സുമായി ഒന്നിക്കുന്നു. സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാകുന്നതിനാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്നലെ (മാർച്ച് 11) ഭാരതി എയർടെലും സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജിയോയും സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സേവനം ഇന്ത്യയി ലേക്ക് കൊണ്ടുവരാനൊരുങ്ങുന്നത്.
സ്റ്റാർലിങ്ക് എന്താണ്?
ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. മൊബൈൽ ടവറുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. അതിനാൽ തന്നെ വയേർഡ് ബ്രോഡ്‌ബാൻഡ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും ഇന്‍റർനെറ്റ് സേവനം വേഗത്തിൽ ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് കഴിയും. ലോക മെമ്പാടും അതിവേഗ ഇന്‍റർനെറ്റ് നൽകുക എന്നതാണ് സ്റ്റാർലിങ്കിന്‍റെ ലക്ഷ്യം.
സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നതെങ്ങനെ?
ഭൂമിയിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഉയരത്തിൽ ലോവർ എർത്ത് ഓർബിറ്റിൽ ആയിരക്കണ ക്കിന് ഉപഗ്രഹങ്ങളുണ്ട്. സ്റ്റാർലിങ്ക് ലേസർ ലിങ്കുകളുടെ സഹായത്തോടെ ഈ ഉപഗ്രഹങ്ങളെ പരസ്‌പരം ബന്ധിപ്പിച്ച് ഉയർന്ന വേഗതയിൽ ഡാറ്റ കൈമാറും. സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ലഭ്യമാകുന്നതിന് ഉപഭോക്താവ് വീട്ടിൽ ചെറിയ ഡിഷ്(സ്റ്റാർലിങ്ക് ടെർമിനൽ) സ്ഥാപിക്കേണ്ടതുണ്ട്. ഈ ഡിഷ് ഉപഗ്രഹങ്ങ ളിൽ നിന്ന് സിഗ്നലുകൾ അയക്കും. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഡിഷ് പിന്നീട് ഒരു വൈഫൈ റൂട്ടറു മായി ബന്ധിപ്പിക്കും. ഇതുവഴി ടവർ ഇല്ലാതെ തന്നെ ഇന്‍റർനെറ്റ് സേവനം ലഭ്യമാവും.
സ്റ്റാർലിങ്ക് സേവനം ഇന്ത്യയിലും: ഇന്‍റർനെറ്റ് ലഭ്യമല്ലാത്ത നിരവധി മേഖലകൾ ഇന്നും ഇന്ത്യയിലുണ്ട്. ഇത്തരം പ്രദേശങ്ങളിലുള്ളവർക്ക് സ്റ്റാർലിങ്കിന്‍റെ സേവനം ഗുണം ചെയ്യും. ഇത് ആരോഗ്യമേഖല മുതൽ വിദ്യാഭ്യാസ മേഖലയിൽ വരെ വലിയ മാറ്റം കൊണ്ടുവരും.
ജിയോ-സ്റ്റാർലിങ്ക് കരാർ: എയർടെലിന് പിന്നാലെയാണ് സ്റ്റാർലിങ്ക് സേവനം ഇന്ത്യയിലേക്ക് കൊണ്ടി വരാൻ ജിയോയും കരാറിൽ ഒപ്പുവെച്ചത്. കരാറിനെക്കുറിച്ച് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഒ’മാൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിൽ അതിവേഗ ബ്രോ ഡ്‌ബാൻഡ് എത്തിക്കുക എന്നതാണ് ജിയോയുടെ മുൻഗണനയെന്നും രാജ്യത്തുടനീളം തടസമി ല്ലാത്ത ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി എന്നതിലേക്കുള്ള സുപ്രധാന ചുവടുവെയ്‌പ്പ് ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എയർടെൽ-സ്റ്റാർലിങ്ക് കരാർ: മാർച്ച് 11നാണ് ഭാരതി എയർടെൽ സ്‌പേസ് എക്‌സുമായി കരാറിൽ ഒപ്പുവെയ്‌ക്കുന്നത്. ഇതിന് പിന്നാലെ എയർടെൽ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താനും ഇതുവരെ ഇന്‍റർനെറ്റ് എത്തിയിട്ടില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കാനും എയർടെൽ ഒരുങ്ങുകയാണെന്നും സ്റ്റാർലിങ്കിലൂടെ തടസമില്ലാത്ത ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ എയർടെലിന് കഴിയുമെന്നുമാണ് കമ്പനി പ്രസ്‌താവനയിൽ പറയുന്നത്.