Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിക്ഷേപസം​ഗമം :സൗദി അറേബ്യയിലേത് നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യം: എം.എ. യൂസഫലി


റിയാദ് : ആ​ഗോള കമ്പനികളുടെയും ​നിക്ഷേപകരുടെയും മികച്ച സാന്നിദ്ധ്യവും പുതിയ നിക്ഷേപ സാധ്യകളും ചർച്ചയായി ഒൻപതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് റിയാദിൽ പുരോ​ഗമിക്കു ന്നു. മെന മേഖലയുടെ പ്രത്യേകിച്ച് സൗദി അറേബ്യയുടെ മികച്ച നിക്ഷേപസാധ്യകൾക്ക് കരുത്തേകു ന്നതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. മാറുന്ന നിക്ഷേപസാധ്യകളും, സാങ്കേതിക മുന്നേറ്റ ങ്ങളും, ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങളും ഉൾപ്പടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ പാനൽ സെഷനുകളിൽ ചർച്ചയായി.

മെന മേഖലയിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച നിക്ഷേപ അവസരമാണെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പാനൽ ചർച്ചയിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. റേഡ് വെ ഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർടണർ ഒമർ അൽമജ്‌ഡൗൾ; വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീ സർ അലി അയൂബ്; ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനും സഹ-സിഇഒയുമായ രാജ് ഗാംഗുലി എന്നിവ രടങ്ങിയ പാനലിസിറ്റുകൾ പങ്കെടുത്ത സെഷനിൽ സൗദി അറേബ്യ, മെന മേഖലയിലെ മികച്ച ഇൻ വെസ്റ്റ് ഹബ്ബായി മാറിയെന്ന് അഭിപ്രായപ്പെട്ടു.

നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദി അറേബ്യയിലേതെന്നും പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷന് 2030ന് വേ​ഗതപകരുമെന്നും എം.എ യൂസഫലി പറഞ്ഞു. ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ്, കരുത്തുറ്റ ഇക്കോണമി, മികച്ച അടിസ്ഥാനസൗകര്യം, മികച്ച ഭരണനേതൃത്വം, നിക്ഷേപസൗഹൃദ നയങ്ങൾ എന്നിവ നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്. സൗദി വിഷന് 2030ന് പിന്തുണയേകി 100 ലുലു സ്റ്റോറുകളെന്ന പ്രഖ്യാപനം മൂന്ന് – നാല് വർഷത്തിനകം പൂർണമായും യാഥാർത്ഥ്യമാകും. നിലവിൽ 71 സ്റ്റോറുകളാണ് സൗദിയിൽ ലുലുവിനു ള്ളത്. സൗദി സ്വദേശികൾക്കും മികച്ച തൊഴിലവസരമാണ് ലുലു നൽകുന്നത്. ന​ഗരാതിർത്തികളിലേ ക്കും ടൗൺഷിപ്പ് വിപുലമാകുന്ന ഘട്ടത്തിൽ ലുലുവും രാജ്യത്ത് മികച്ച വികസനപദ്ധതികളാണ് നടപ്പാക്കുന്നതെന്ന് യൂസഫലി വ്യക്തമാക്കി.

ഡിജിറ്റൽവത്കരണം, എഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലയിൽ മികച്ച മുന്നേറ്റമാണ് സൗദി അറേബ്യ നടത്തുന്നത്. വ്യവസായ രം​ഗത്തും ഈ മാറ്റങ്ങൾ ഉൾകൊള്ളാനാണ് ശ്രമിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷന് 2030ന് വേ​ഗതപകരും, കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തുണ്ടാകുമെന്നും അദേഹം കൂട്ടിചേർത്തു.

ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങൾ മികച്ചതാണെന്നത് മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കുമെന്ന് റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർടണർ ഒമർ അൽമജ്‌ഡൗൾ പറഞ്ഞു. ​ഗുഡ് ​ഗവേൺൻസിന്റെ ഉദാഹരണമാണ് സൗദിയിലേതുെന്നും ആ​ഗോള നിക്ഷേപകരെ ആകർഷിക്കാൻ ഈ ഭരണമികവ് ​ഗുണം ചെയ്യുന്നുണ്ടെന്നും വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീസർ അലി അയൂബ് അഭിപ്രായപ്പെട്ടു. സ്വദേശി യുവത്വത്തിന്റെ മികവ് വ്യവസായ രം​ഗത്ത് പ്രതിഫലിക്കുന്നു ണ്ടെന്ന് ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനും സഹ-സിഇഒയുമായ രാജ് ഗാംഗുലി ചർച്ചയിൽ ചൂണ്ടി കാട്ടി.വിവിധ സെഷനുകളിലെ ചർച്ചയിൽ ആ​ഗോള കമ്പനികളുടെ മേധാവിമാർ ഉൾപ്പടെ പങ്കെടുത്തു.


Read Previous

‘മോന്ത’ ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കര തൊട്ടു; വേഗത 110 കിലോമീറ്റര്‍ വരെ ആയേക്കും, ഒഡീഷയിലും കനത്ത നാശനഷ്ടം

Read Next

റിയാദ് സീസൺ 2025; 13 ദിവസത്തിനിടെ എത്തിയത് പത്ത് ലക്ഷം സന്ദർശകർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »