പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു’; പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉടന്‍ ഇന്ത്യ വിടണം


ന്യൂഡല്‍ഹി: ഇന്ത്യാ – പാക് സംഘര്‍ഷം തുടരുന്നതിനിടെ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോടാണ് ഇരുപ ത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥനു ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണു വിവരം.

24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് ഉദ്യോഗസ്ഥനായ ഇസ്ഹാന്‍ ഉര്‍ റഹീം എന്ന ഡാനിഷിനാണ് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി. അതേസമയം, ഇയാള്‍ ഐഎസ്‌ഐ ചാരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരാക്രമത്തില്‍ 26 പേര്‍ മരിച്ചിരുന്നു. ഭൂരിഭാഗം പേരും കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികളായിരുന്നു.


Read Previous

വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല. ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ, പിന്നാലെ ഡോണൾഡ് ട്രംപിന് ഇന്ത്യയുടെ മുന്നറിയിപ്പ്; ‘ആണവ ബ്ലാക്മെയിലിങിന് കീഴടങ്ങരുത്

Read Next

അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍; അമേരിക്കയില്‍ 60,000 കോടി ഡോളര്‍ സൗദി അറേബ്യ നിക്ഷേപിക്കുമെന്ന് വൈറ്റ് ഹൗസ്, പ്രതിരോധ കരാര്‍ 14,200 കോടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »