iOS 18.3.1 പുതിയ അപ്‌ഡേഷൻ എത്തി, ചെയ്തില്ലെങ്കിൽ പണി കിട്ടും; മുന്നറിയിപ്പുമായി ആപ്പിൾ


iOS 18.3 പുറത്തിറക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ അപ്‌ഡേറ്റുമായി ആപ്പിള്‍. iOS 18.3.1 അപ്‌ഡേഷനാണ് പുതുതായി അവതരിപ്പിച്ചത്. ആപ്പിള്‍ ഐഫോണുകളില്‍ കാണ പ്പെടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന പാച്ചുകളാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. ഐപാഡുകള്‍ക്കായും പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഐഫോണുകളേയും ഐപാഡുകളേയും ബാധിക്കുന്ന ‘USB Restricted Mode’ പ്രവര്‍ത്ത നരഹിതമാക്കാന്‍ കഴിയുന്ന ഒരു എക്സ്പ്ലോയിറ്റായിരുന്നു iOS 18.3 അപ്‌ഡേഷനു പിന്നാലെ കണ്ടെത്തിയത്. ഈ സുരക്ഷാ പ്രശ്‌നം പരിഹരിക്കുന്നതാണ് പുതിയ അപ്‌ഡേഷന്‍.

ഐഒഎസ്-ന്റെ ആക്‌സസിബിലിറ്റി ഫീച്ചറുകളിലാണ് CVE-2025-24200 എന്ന സുരക്ഷാ പിഴവ് കണ്ടെത്തിയത്. ലോക്ക് ചെയ്ത ഐഫോണുകളിലും ഐപാഡുകളിലുമടക്കം യുഎസ്ബി കണക്ഷന്‍ വഴി ഡാറ്റാ കൈമാറ്റം നടക്കുമെന്നതായിരുന്നു പ്രശ്‌നം. ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്തി വ്യക്തികള്‍ക്കെതിരെ സങ്കീര്‍ണ്ണമായ ആക്രമണം നടത്താം.

പുതിയ അപ്‌ഡേറ്റിലൂടെ ഈ സെക്യൂരിറ്റി വെല്ലുവിളി മറികടക്കുമെന്നാണ് ആപ്പിളി ന്റെ ഉറപ്പ്. സൈബര്‍ ആക്രമണം നടന്നാലും യുഎസ്ബി നിയന്ത്രിത മോഡ് പ്രവര്‍ത്ത നരഹിതമാക്കും എന്ന് ആപ്പിള്‍ പറയുന്നു.

അതേസമയം, പുതിയ അപ്‌ഡേറ്റില്‍ പുതിയ ഫീച്ചറുകളൊന്നും തന്നെ ആപ്പിള്‍ ഉള്‍പ്പെ ടുത്തിയിട്ടില്ല. സുരക്ഷാ വീഴ്ച പരിഹരിക്കുക എന്നത് മാത്രമാണ് ലക്ഷ്യം എന്ന് വ്യക്തം. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ ഉടനടി ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഐപാഡിനും 18.3.1 അപ്‌ഡേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. iPad Pro 13-inch, iPad Pro 12.9-inch (3rd generation and later), iPad Pro 11-inch (1st generation and later), iPad Air (3rd generation and later), iPad (7th generation and later), and iPad mini (5th generation and later) എന്നീ മോഡലുകളിലാണ് അപ്‌ഡേഷന്‍ ലഭ്യമായിട്ടുള്ളത്.


Read Previous

യുഎസ് മധ്യസ്ഥതയിൽ യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെങ്കിൽ, പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യക്ക് തിരികെ നൽകും”; വൊളോഡിമിർ സെലൻസ്കി

Read Next

അബ്ശിർ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങളുമായി സൗദി; പ്രവാസികൾക്ക് ഡിജിറ്റൽ ഐഡി കാണാം, പാസ്‌പോർട്ട് പുതുക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »