Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐപിഎൽ മാർച്ച് 21 മുതൽ, ഫൈനൽ മെയ് 25ന്, വനിതാ പോരാട്ടം ഫെബ്രുവരി 7 മുതൽ


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ മാര്‍ച്ച് 21ന് തുടങ്ങും. ബിസിസിഐ യോഗത്തിലാണ് തീരുമാനം. നിലവില്‍ തീയതി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ബിസിസിഐ യോഗത്തിലാണ് 21നു തുടങ്ങാന്‍ തീരുമാനമായത്. ഫൈനല്‍ മെയ് 25നു നടക്കും. വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ഫെബ്രുവരി 7 മുതലാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 2നാണ് ഫൈനല്‍.

നേരത്തെ മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളി പ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു മുന്‍പായിരുന്നു രാജീവ് ശുക്ല തീയതി വെളിപ്പെടുത്തിയത്. യോഗത്തിനു ശേഷം രാജീവ് ശുക്ല തന്നെയാണ് ഉദ്ഘാടന, ഫൈനല്‍ പോരാട്ടങ്ങളുടെ തീയതി സംബന്ധിച്ച പുതിയ തീരുമാനവും സ്ഥിരീകരിച്ചത്.

മാര്‍ച്ച് 21ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ഇതേ വേദിയില്‍ തന്നെ അരങ്ങേറും. സാധാരണ നിലയില്‍ നിലവിലെ ചാംപ്യന്‍മാരുടെ ഹോം ഗ്രൗണ്ടാണ് ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകാറുള്ളത്. ഇതനുസരിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സിന്റെ ഹോം മൈതാനമാണ് ഈഡന്‍ ഗാര്‍ഡന്‍സ്. ഐപിഎല്‍ മത്സരക്രമം ഈ മാസം അവസാനം ബിസിസിഐ പ്രസിദ്ധീകരിച്ചേക്കും.

വനിതാ പ്രീമിയര്‍ ലീഗിന്റെ ഇതുവരെയുള്ള രണ്ട് എഡിഷനുകളും രണ്ട് വേദിയില്‍ മാത്രമാണ് അരങ്ങേറിയിരുന്നത്. ഇത്തവണ വേദികളുടെ എണ്ണം നാലാക്കി ഉയര്‍ത്തും. മുംബൈ, ബംഗളൂരു എന്നിവയ്ക്കു പുറമെ ലഖ്‌നൗ, ബറോഡ എന്നിവയും വനിതാ പോരാട്ടങ്ങള്‍ക്ക് വേദിയാകും.


Read Previous

അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം; പെപ്പറോണി ബീഫിന് സൗദിയിൽ നിരോധനം

Read Next

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തി ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »