ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മനാമയിലെ ഒരു താമസ കെട്ടിടത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

പ്രാഥമിക കണക്കുകൾ പ്രകാരം ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിവിലിയന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം അതീവ ഗൗരവകരമാണെന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് സിവിലിയൻ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാ യിരി ക്കുന്നത്. സംഭവസ്ഥലത്ത് സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമ ണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
