Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആക്രമണ ഭീതിയില്‍ ഇറാന്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം; ഉടന്‍ രാജ്യം വിടണമെന്ന് എംബസി”


ടെഹ്‌റാന്‍: യുഎസ് ആക്രമണ ഭീഷണി മുറുകിയതോടെ ഇന്ത്യക്കാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. തീര്‍ഥാടകര്‍, വാണിജ്യാവശ്യത്തിന് പോയവര്‍, വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉടന്‍ മടങ്ങണം. വിമാനമടക്കം ലഭ്യായ യാത്രാ ഉപാധികള്‍ ഉപയോഗപ്പെടുത്താനും നിര്‍ദേശം. സഹായത്തിന് ബന്ധപ്പെടാനും അറിയിപ്പില്‍ പറയുന്നു.

‘ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും നിലവില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടണമെന്ന് നിര്‍ദേശി ക്കുന്നു.’- അറിയിപ്പില്‍ പറയുന്നു.

ടെഹ്റാനും വാഷിങ്ടണും തമ്മില്‍ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും, ഇറാനുമേല്‍ അമേരിക്കയുടെ ആക്രമണം ഉടനുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയുടെ നീക്കം. ആഗോള താരിഫുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാ ള്‍ഡ് ട്രംപിന് തിരിച്ചടി നേരിട്ട പശ്ചാത്തലവും കണക്കിലെടുക്കുന്നു.

എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കു ന്ന സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ജനുവരിയില്‍ നല്‍കിയ മുന്‍ നിര്‍ദേശശം എംബസി ആവര്‍ ത്തിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം നിലനിര്‍ത്താനും പ്രാദേശിക മാധ്യമങ്ങ ളിലൂടെ പുതിയ വിവരങ്ങള്‍ അറിയാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

Iran in Fear of Attack


Read Previous

മതിൽക്കെട്ടുകളില്ലാത്ത സൗഹൃദത്തിന്റെ ഒത്തുചേരൽ” ഒഐസിസി റിയാദ് ഇഫ്താർ സംഗമം ഫെബ്രുവരി 27-ന്

Read Next

വൈറലാകാൻ വേണ്ടി ക്രൂരത, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബിയറും സിഗരറ്റും നൽകി യുവാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »