Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് നടുവില്‍ പെട്ടു, ബിഹാര്‍ യുവഎന്‍ജീനിയറെ കുറിച്ച് നാല് ദിവസമായി വിവരമില്ല, ആശങ്കയില്‍ കുടുംബം


ബെഗുസരായ്: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനിലേക്ക് പോയ ഒരു യുവ എന്‍ജീനിയറെ കുറിച്ച് നാല് ദിവസമായി വിവരമില്ലെന്ന വെളിപ്പെടുത്തലുമായി കുടുംബം. ബിഹാറി ലെ ബെഗുസരായിലുള്ള ബദിബല്ലിയ നിവാസിയായ സയീദ് സെയ്‌ഫുള്ള ആണ് ഇറാന്‍ സംഘര്‍ഷത്തിനിടെ കുടുങ്ങിയിരിക്കുന്നത്

എന്‍ജിനീയറായ സെയ്‌ഫുള്ള രണ്ട് മാസം മുമ്പാണ് സൗദി അറേബ്യയിലേക്ക് പോയത്. അവിടെ നിന്നാ ണ് ഈ മാസം 12ന് ജോലി സംബന്ധമായി ഇറാനിലേക്ക് പോകേണ്ടി വന്നത്. ഈ മാസം 12 മുതല്‍ 17 വരെ അദ്ദേഹം കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഈ മാസം പതിനെട്ട് മുതല്‍ അദ്ദേഹത്തിന് കുടുംബവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ഇത് കുടുംബത്തെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് സെയ്‌ഫുള്ളയുടെ അനിയന്‍ മുഹമ്മദ് അഷ്‌ദുള്ള അസാദ് പറയുന്നു. അദ്ദേഹത്തെ വീട്ടിലേക്ക് സുരക്ഷിതമായി എത്തിക്കണമെന്നാണ് അധികൃതരോടുള്ള തങ്ങളുടെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനിടെ ഒരു മനുഷ്യ ജീവന് അവര്‍ തെല്ലും വിലകല്‍പ്പിക്കുന്നില്ലെന്നത് ഏറെ ഭയപ്പെടുത്തുന്നു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്‌ച മുതല്‍ അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. അദ്ദേഹത്തിന്‍റെ വാട്‌സ് ആപ്പിലെ ലാസ്‌റ്റ് സീന്‍ ജൂണ്‍18ന് പുലര്‍ച്ചെ 1.15നാണ്.

1098 രൂപയ്ക്ക് റോമിങ് റീചാര്‍ജ് ചെയ്യണമെന്ന് സഹോദരന്‍ തന്നോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന് ശേഷം വിളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ പിന്നീട് വിളിയൊന്നും വന്നില്ല. ചൊവ്വാ ഴ്‌ചയാണ് അദ്ദേഹം അവസാനമായി ഭാര്യയുമായും ഫോണില്‍ സംസാരിച്ചത്. എണ്ണശുദ്ധീകരണശാല യില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. അവിടെയാണ് അദ്ദേഹത്തിന് ജോലി എന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

സയീദിന്‍റെ ഫോണ്‍ വരാത്തതില്‍ കുടുംബം വളരെ ഭയത്തോടെയാണ് കഴിയുന്നത്. അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ഇവര്‍ കരുതുന്നത്. സയീദിനെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കുടുംബം ജില്ലാ കളക്‌ടറെ കഴിഞ്ഞ ദിവസം സമീപിച്ചു. സെയ്‌ഫുള്ള മെക്കാനിക്കല്‍ എന്‍ജീനിയറാണ്. സയീദ് സെയ്‌ഫുള്ളയുടെ സഹോദരന്‍ അഷ്‌ദുള്ള അസദ് ജില്ലാ ഉദ്യോഗസ്ഥന് എഴുതി തയാറാക്കിയ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹം ഒരു കൊല്ലം മുമ്പ്

ഒരു കൊല്ലം മുമ്പാണ് സെയ്‌ഫുള്ള വിവാഹിതനായത്. അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്താനുള്ള പ്രാര്‍ത്ഥനയിലാണ് കുടുംബം. ജില്ലാഭരണകൂടത്തോട് അടിയന്തര ഇടപെടലിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ധു

ഒന്‍പത് ദിവസമായി ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. യുദ്ധത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി അവര്‍ വ്യോമപാത തുറന്ന് നല്‍കി. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ അവിടെ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ഇന്ത്യ വിജയകരമായി തുടരുകയാണ്. ഇതുവരെ ഇറാനില്‍ നിന്ന് 517 ഇന്ത്യാക്കാരെ സുരക്ഷിതമായി തിരികെ എത്തിച്ചു. വെടി നിര്‍ത്തല്‍ സാധ്യതയ്ക്ക് യാതൊരു പ്രതീക്ഷയുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അമേരിക്ക യുദ്ധത്തി ലിടപെടണമോ വേണ്ടയോ എന്ന കാര്യം രണ്ടാഴ്‌ചയ്ക്കകം തീരുമാനിക്കുമെന്നാണ് പ്രസിഡന്‍റ് ഡൊണാ ള്‍ഡ് ട്രംപിന്‍റെ നിലപാട്.


Read Previous

“ഭാരതാംബ വിവാദം സിപിഎമ്മിൻ്റെ തട്ടിപ്പ്”, ആര്‍എസ്‌എസ് ഗവര്‍ണര്‍ക്ക് ചായ സല്‍ക്കാരം നടത്തുന്ന ആളാണ് മുഖ്യമന്ത്രിയെന്ന വിമര്‍ശനവുമായി രാഹുല്‍

Read Next

സൗദി ദമാം വെസ്കോസ മലയാളി അസോസിയേഷൻ ‘കനിവ്; എറണാകുളം ജനറൽ ആശുപത്രിയ്ക്ക് എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »