ഇറാൻ – ഇസ്രയേൽ സംഘർഷം: ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതും വരുന്നതുമായ 15 ഓളം വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു; എഐ188 – വാൻകൂവർ – ഡൽഹി, എഐ126 – ചിക്കാഗോ-ഡൽഹി എന്നീ വിമാനങ്ങള്‍ ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടൂ.


ന്യൂഡൽഹി: ഇറാനിൽ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിലേക്ക് മടങ്ങി. ആകാശത്ത് മൂന്ന് മണിക്കൂർ വട്ടമിട്ട് പറന്ന ശേഷമാണ് ഡൽഹി-വാഷിങ്ടൺ വിമാനം തിരിച്ചിറക്കിയത്. യുദ്ധസമാന സാഹചര്യത്തിൽ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരാക്കാനാണ് വിമാനക്കമ്പനിയുടെ നടപടി.

ഇസ്രയേൽ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടതായാണ് വിമാനട്രാക്കിങ് ആപ്പായ ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ വ്യക്തമാക്കുന്നത്. ഇറാനിലെ സ്ഥിതി ഗതികളും വ്യോമാതിർത്തി അടച്ചതുമാണ് കാരണം.

വ്യോമാക്രമണത്തിന് പിന്നാലെ തന്നെ ടെൽ അവീവിലെ ബെൻ ഗൂറിയൻ എയർപോർട്ട് അടച്ചിരുന്നു. ഇറാൻ എപ്പോൾ വേണമെങ്കിലും ഇസ്രയേലിലേക്ക് പ്രത്യാക്രമണം നടത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി ഇസ്രയേലി ഫ്ലാഗ് കാരിയർ എൽ അൽ എയർലൈൻസും അറിയിച്ചു.

അതേസമയം, ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിയൻ വ്യോമാതിർത്തി അടച്ചിട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 15 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതായി എയർ ഇന്ത്യ പ്രഖ്യാപിച്ചത്.

വഴി തിരിച്ചുവിടുന്ന വിമാനങ്ങൾ

എഐ130 – ലണ്ടൻ ഹീത്രോ – മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിട്ടു

എഐ102 – ന്യൂയോർക്ക് – ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിട്ടു

എഐ129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് മടങ്ങുന്നു

എഐ119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് മടങ്ങുന്നു

എഐ103 – ഡൽഹി-വാഷിങ്ടൺ – ഡൽഹിയിലേക്ക് മടങ്ങുന്നു

എഐ106 – ന്യൂയോർക്ക്-ഡൽഹി – ഡൽഹിയിലേക്ക് മടങ്ങുന്നു

എഐ188 – വാൻകൂവർ – ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു

എഐ101 – ഡൽഹി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിടുന്നു

എഐ126 – ചിക്കാഗോ-ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു

എഐI132 – ലണ്ടൻ ഹീത്രോ – ബെംഗളൂരു – ഷാർജയിലേക്ക് തിരിച്ചുവിട്ടു

എഐ2016 – ലണ്ടൻ ഹീത്രോ – ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു

എഐ104 – വാഷിംഗ്ടൺ-ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു

എഐ190 – ടൊറന്റോ-ഡൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു

എഐ189 – ഡൽഹി-ടൊറന്റോ – ഡൽഹിയിലേക്ക് മടങ്ങുന്നു


Read Previous

ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ഇറാന്‍ സംയുക്ത സൈനിക മേധാവിയും ഐആര്‍ജിസി മേധാവിയും കൊല്ലപ്പെട്ടു: ഇസ്രയേലില്‍ അടിയന്തരാവസ്ഥ; സൈനിക നടപടി ദിവസങ്ങളോളം തുടരുമെന്ന് നെതന്യാഹു. ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കും; മിഡില്‍ഈസ്റ്റ് വീണ്ടും അശാന്തിയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »