Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ആശങ്കയുമായി ഇന്ത്യ, യു.എന്‍ രക്ഷാ സമിതി ന്യൂയോര്‍ക്കില്‍ ഇന്ന് അടിയന്തിര യോഗം ചേരും, ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ് സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍


ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമേഷ്യ യിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ഉത്കണ്ഠ അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സാധാരണക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ടവര്‍ സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ‘പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം ഉത്കണ്ഠയുണ്ട്. ഒപ്പം സിവിലിയന്‍മാരുടെ സംരക്ഷണത്തിനായി ബന്ധപ്പെട്ട എല്ലാവരോടും സംയമനം പാലിക്കാനുള്ള ഞങ്ങളുടെ ആഹ്വാനം ആവര്‍ത്തിക്കുന്നു’- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സംഘര്‍ഷം പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും ചര്‍ച്ചകള്‍ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഗാസയിലെ സൈനിക നടപടികള്‍ക്കിടെ ലെബനനിലും ഇസ്രയേല്‍ ആക്രണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ഇറാന്‍ കൂടി ആക്രമണത്തിന് മുതിര്‍ന്നത് മേഖലയില്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

വലിയ തെറ്റാണ് ഇറാന്‍ ചെയ്തതെന്നും കനത്ത വില നല്‍കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനെ സ്വതന്ത്രമാക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ജനതയോടായി നെതന്യാഹു പറഞ്ഞിരുന്നു. പിന്നാലെയാണ് ഇറാന്റെ ആക്രമണം.

അതേസമയം ഇറാനെതിരേയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ് സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ വെടിവെച്ചിടാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര സുരക്ഷാ യോഗത്തിന് ശേഷമാണ് അദേഹം സൈന്യത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയത്. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ചേര്‍ന്നാണ് അടിയന്തിര സുരക്ഷാ യോഗം വിളിച്ച് ചേര്‍ത്തത്.

ജോ ബൈഡനും കമല ഹാരിസും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ ആക്രമണം നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്‍. എസ്.സി വക്താവ് സീന്‍ സാവെറ്റ് എക്‌സിലൂടെ അറിയിച്ചു.

അതിനിടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ യു.എന്‍ രക്ഷാ സമിതി ന്യൂയോര്‍ക്കില്‍ ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര യോഗം.


Read Previous

പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതം; വമ്പന്‍മാര്‍ നേര്‍ക്കുനേര്‍: സൈനിക, ആയുധ കരുത്തില്‍ മുന്നിലാര്?… ഇസ്രയേലോ, ഇറാനോ? അമേരിക്കയും ബ്രിട്ടനും ഇസ്രയേലിനൊപ്പം. ഹമാസും ഇസ്ലാമിക് ജിഹാദും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇറാനൊപ്പം കട്ടക്ക്, റഷ്യയും ചേരാം! യുദ്ധഭീതിയില്‍ പശ്ചിമേഷ്യ.

Read Next

പിആര്‍ ഏജന്‍സി വിവാദത്തില്‍ സിപിഎമ്മില്‍ അതൃപ്തി; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »