Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിലേക്ക് മിസൈൽ വർഷം; ടെല്‍ അവീവിലും ജെറുസലേമിലും ഉഗ്രസ്ഫോടനങ്ങൾ, ഇസ്രയേലിലെ 10 സ്ഥലങ്ങളിലാണ് ഇറാന്‍ റോക്കറ്റുകള്‍ പതിച്ചത്, നാശനഷ്ടങ്ങളെപ്പറ്റി അറിവായിട്ടില്ല.


ടെൽ അവീവ്: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍. ഇറാനിൽ നിന്ന് ടെല്‍ അവീവിലേക്ക് മിസൈൽ വർഷമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. ജെറുസലേമിലും ടെൽ അവീവിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതിന് പിന്നാലെ ഇസ്രയേലിൻ്റെ പല ഭാഗങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇസ്രയേലിലെ 10 സ്ഥലങ്ങളിലാണ് ഇറാന്‍ റോക്കറ്റുകള്‍ പതിച്ചത്. കാർമൽ, ഹൈഫ, ടെൽ അവീവ്, വടക്കൻ തീരദേശ സമതലം എന്നിവിടങ്ങളില്‍ ഇറാന്റെ ആക്രമണം നടന്നതായാണ് സൂചന.

ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിലേക്കുള്ള പ്രത്യാക്രമണം കടുപ്പിച്ചിരിക്കുന്നത്. ബി -2 ബോംബർ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇറാനിലെ യുഎസ് ആക്രമണം.

യുഎസ് ആക്രമണങ്ങള്‍ സ്ഥിരീകരിച്ച ഇറാന്‍ നാശനഷ്ടങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോർദോ ഒഴിപ്പിച്ചെന്നും സാരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മാത്രമാണ് ഇറാന്‍ പുറത്തുവിടുന്ന വിവരം. ഫോർദോ‌യ്‌ക്കെതിരായ യുഎസ് ആക്രമണം ഇറാൻ മുൻകൂട്ടി കണ്ടിരുന്നു എന്നാണ് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറയുന്നത്.


Read Previous

എന്‍എസ്എസ് പരിപാടിയില്‍ ഭാരതാംബ ചിത്രം സ്ഥാപിക്കാന്‍ ശ്രമം; ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടു

Read Next

ഇറാൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; തുടർച്ചയായി ആക്രമണം ആരംഭിച്ചുവെന്ന് ഐഡിഎഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »