Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളെയും ബാങ്കുകളെയും ആക്രമിക്കും’: ഭീഷണിയുമായി ഇറാന്‍


ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി.അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ആക്രമിക്കു മെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സു (ഐആര്‍ജിസി) മായി ബന്ധമുള്ള ഖതം അല്‍-അന്‍ബിയയുടെ വക്താവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലകളിലെ ജനങ്ങള്‍ ബാങ്കുകളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈനിക നീക്കങ്ങള്‍ക്ക് സഹായം നല്‍കുന്ന ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളുടെയും പശ്ചിമേഷ്യയിലെ അവരുടെ ഓഫിസുകളുടെയും പേരുകള്‍ ഇറാനിലെ തസ്‌നീം ന്യൂസ് ഏജന്‍സി പുറത്തു വിട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘ഇറാന്റെ പുതിയ ലക്ഷ്യങ്ങള്‍’ എന്ന പേരിലാണ് പട്ടിക പുറത്തു വിട്ടത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, പലന്തിര്‍, ഐ.ബി.എം, എന്‍വിഡിയ, ഒറാക്കിള്‍ എന്നീ കമ്പനികളുടെ പേരുകള്‍ പട്ടികയിലുണ്ട്. ഈ കമ്പനികളുടെ ഓഫിസുകള്‍ ഇസ്രയേലിലെ പല നഗരങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.

ഗൂഗിളിനും മൈക്രോസോഫ്റ്റിനും മിഡില്‍ ഈസ്റ്റില്‍ ഒന്നിലധികം ഓഫിസുകളുണ്ട്. ഗൂഗിളിന്റെ മിഡില്‍ ഈസ്റ്റ് ആസ്ഥാനം ദുബൈയിലും മൈക്രോസോഫ്റ്റിന്റേത് യു.എ.ഇയിലുമാണ്. ഇരുവര്‍ക്കും ഇസ്രയേലിലും ഓഫിസുകളുണ്ട്.


Read Previous

പശ്ചിമേഷ്യൻ സംഘർഷം: കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ഒരാളെ കാണാനില്ല

Read Next

അല്‍ ഖര്‍ജ് ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »