Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആക്രമണം കടുപ്പിച്ച് ഇറാന്‍: സൈറണുകള്‍ മുഴങ്ങി, തൊടുത്തുവിടുന്നത് കനത്ത മിസൈലുകള്‍; ഇതുവരെ കൊല്ലപ്പെട്ടത് 657 പേര്‍


ടെഹ്‌റാൻ: അമേരിക്കയുടെ സഹായത്തോടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചിതിന് പിന്നാലെ വലിയ തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്. ആക്രമണം തുടങ്ങി പത്താം ദിവസത്തിലാണ് അമേരിക്ക ഇറാന്‍റെ ആണവനിലയങ്ങള്‍ തകര്‍ത്തത്.

ഇസ്രയേലുമായി ആക്രമണം നടത്തിയാല്‍ വിനാശകരമായ പ്രതികാരം ഉണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസേഷ്‌കിയാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഒരു സാഹചര്യ ത്തിലും അവരുടെ ആണവ പദ്ധതി നിര്‍ത്തുകയില്ലെന്നും വ്യക്തമാക്കി.

ശനിയാഴ്‌ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇറാനിയന്‍ കമാന്‍ഡര്‍മാരെ കൂടി വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍റെ മിസൈല് ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലി വിമാനക്കമ്പനി കള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.എല്‍ അല്‍, ഇസ്രയേല്‍ എയര്‍ലൈന്‍സ്, അര്‍കിയ, ഇസ്രയര്‍ എന്നിവ രാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് അറിയിച്ചത്.

ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ബ്രിട്ടീഷ് ്പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. ഇറാന്‍റെ ആണവ പദ്ധതി രാജ്യാന്തര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. ആണവായുധം വികസിപ്പിക്കാന്‍ ഇനയൊരിക്കലും അനുവദിക്കില്ലയെന്നുംബ്രിട്ടന്‍ വ്യക്തമാക്കി.

അതേസമയം ഈ ഭീഷണി ഇല്ലാതാക്കാന്‍ തങ്ങള്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും ഇസ്രയേല്‍ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വിദേശ കാര്യമന്ത്രി ഗിഡിയന്‍ സാര്‍ വ്യക്തമാക്കി. ഇറാന്‍ അണുബോംബ് നിര്‍മിക്കാന്‍ പോകുന്നുവെന്നത് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടെഹ്നാന്‍റെ തെക്ക് ഭാഗത്തായുള്ള ഖോമില്‍ നടന്ന ആക്രമണത്തില്‍ പലസ്തീന്‍ ഹമാസുമായി ബന്ധമുള്ള റെവല്യൂഷണറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സയീദ് ഇസാദി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ട് കമാന്‍ഡര്‍മാരും വധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി.


Read Previous

ഇറാൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; തുടർച്ചയായി ആക്രമണം ആരംഭിച്ചുവെന്ന് ഐഡിഎഫ്

Read Next

കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്, ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »