Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ടോർപ്പിഡോ ഉപയോഗിച്ച് ശത്രു കപ്പൽ മുക്കിക്കളയുന്ന ആദ്യത്തെ സംഭവം.


ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് അന്തര്‍വാഹിനിയുടെ ആക്രമ ണത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് കുറഞ്ഞത് 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശ്രീലങ്ക യുടെ തെക്കന്‍ തീരത്തിനടുത്ത് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാനിയന്‍ കപ്പലില്‍ ആക്രമണം നടത്തി യതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവന്നത്.

ശ്രീലങ്കയില്‍ നിന്ന് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെ ആക്രമണത്തില്‍ മുങ്ങിയ ഐആര്‍ ഐഎസ് ദേനയില്‍ ഏകദേശം 180 പേര്‍ ഉണ്ടായിരുന്നുവെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഹെറാ ത്ത് പാര്‍ലമെന്റിനെ അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് ഇന്ത്യയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഫെബ്രു വരി 18 മുതല്‍ ഫെബ്രുവരി 25 വരെയായിരുന്നു നാവിക അഭ്യാസം.

32 പേരെ രക്ഷപ്പെടുത്തിയതായും നിരവധി മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെടുത്തതായും ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവര്‍ തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ സര്‍ക്കാര്‍ ആശുപത്രി യില്‍ ചികിത്സയിലാണ്. ‘കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അതുവരെ പ്രവര്‍ത്തനങ്ങള്‍ തുടരും,’- ശ്രീലങ്കന്‍ നാവികസേന വക്താവ് കമാന്‍ഡര്‍ ബുദ്ധിക സമ്പത്ത് പറഞ്ഞു.


Read Previous

പാടുകൾ മാറ്റി മുഖകാന്തി കൂട്ടുന്ന മാജിക് വാട്ടർ; വീട്ടിൽത്തന്നെ തയ്യാറാക്കാം

Read Next

ഖൊമേനിയുടെ മകന്‍ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു; യുദ്ധം കനത്തതോടെ പരമോന്നത നേതാവിന്റെ വിലാപ യാത്ര മാറ്റി: ഇറാനില്‍ മരണം 1000 കടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »