ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇറാന്റെ സൈനിക ശേഷി തകർന്നടിഞ്ഞെന്നും രാജ്യം കീഴടങ്ങുന്നത് വെറും സമയത്തിന്റെ കാര്യം മാത്രമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നാവിക ശക്തിയും മിസൈൽ-ഡ്രോൺ ശേഖരവും തങ്ങൾ നശിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗൾഫ് മേഖലയിൽ ഇറാനിയൻ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.ഇറാന്റെ സൈനിക ശേഷിയുടെ വെറും 20% മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ട്രംപിന്റെ പ്രസ്താവനകൾക്കിടയിലും ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾ കടുത്ത ആശങ്ക ഉയർത്തുന്നു
ഇറാന്റെ സൈനിക ശേഷി തകർത്തെന്ന ട്രംപിന്റെ പ്രസ്താവനയും, അതേസമയം തന്നെ സൗദിയിലും ബഹ്റൈനിലും നടന്ന ആക്രമണങ്ങളും മേഖലയെ വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുക യാണ്. എണ്ണ വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ അമേരിക്ക ശ്രമിക്കുമ്പോഴും, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
