ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റാൻ നടത്തിയ ശക്തമായ ആക്രമണങ്ങളെ യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി നേരിട്ടു. ഏറ്റവും പുതിയ ആക്രമണത്തിൽ 6 ബാലിസ്റ്റിക് മിസൈലുകളും, 7 ക്രൂയിസ് മിസൈലുകളും, 39 ഡ്രോ ണുകളുമാണ് യുഎഇ പ്രതിരോധ സംവിധാനങ്ങൾ തകർത്തത്.

ഇറാൻ നേരിട്ടുള്ള ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ യുഎഇ നേരിട്ട ആക്രമണങ്ങളുടെ കണക്കു കൾ ഭയപ്പെടുത്തുന്നതാണ് ഇതുവരെ 268 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂയിസ് മിസൈലുകൾ, 1514 ഡ്രോണുകൾ എന്നിവ യുഎഇ വ്യോമ പ്രതിരോധം ആകാശത്തുവെച്ച് നശിപ്പിച്ചു ആക്രമണങ്ങളിൽ യുഎഇ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരടക്കം 6 പേർ കൊല്ലപ്പെട്ടു.
ഇന്ത്യയുൾപ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ ആക്രമണങ്ങളിൽ പരിക്കേറ്റു. മൊത്തം 131 പേർക്കാണ് ചെറുതും വലുതുമായ പരിക്കേറ്റത്. പരിക്കേറ്റവരിൽ ഈജിപ്ത്, സുഡാൻ, ഫിലിപ്പൈൻസ്, ഇന്ത്യ, ശ്രീലങ്ക, യെമൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടുന്നു.
യുഎഇയിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെ ഈ ആക്രമണം ബാധിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും സഹായവും യുഎഇ ഭരണകൂടം ഉറപ്പാക്കുന്നുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
