Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൾഫിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ വർഷം; ദുബായിലും കുവൈത്തിലും ബഹ്റൈനിലും ആക്രമണം.”


അബുദാബി: ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ. ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ചു. ആക്രമണം നടന്നതായി ബെഹ്റിൻ ഭരണകൂടം സ്ഥിരീകരിച്ചു. ബഹറൈനിലെ മൂന്ന് കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മനാമയിലും മുഹറഖിലും ഡ്രോൺ ആക്രമണവു ണ്ടായി. മനാമയിലെ പല പാർപ്പിട മേഖലകളും ലക്ഷ്യമിട്ടവയിൽ ഉൾപ്പെടുന്നുവെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീയണയ്ക്കാനും രക്ഷാ പ്രവർത്തനങ്ങൾ നടത്താനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം തന്നെ അടിയന്തര വിഭാഗങ്ങൾ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ സേവനമെത്തിക്കുന്നുണ്ട്.കുവൈത്ത് അന്താരാഷ്ട്ര വിമാന ത്താതവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. 12 പേർക്ക് പരിക്കേറ്റു. ദുബായിയിലെ പാം ജുമൈറയും ആക്രമിച്ചു. 4 പേർക്ക് പരിക്കേറ്റു. ഗൾഫ് മേഖല കടുത്ത ആശങ്കയിലാണ്.

യുഎഇ, ഖത്തർ, കുവൈറ്റ്, ബഹറൈൻ, സൗദി തുടങ്ങിയ ഇടങ്ങളിലാണ് ഇറാൻ മിസൈലാക്രമണം തുടരുന്നത്. നേരത്തെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രിയും റവല്യൂഷനറി ഗാർഡിന്റെ കമാൻഡറും കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിൽ എഴുപത് പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊട്ടാരവും ആക്രമണത്തിൽ തകർന്നു. ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. 


Read Previous

ഇത് എത്രത്തോളം നീണ്ടുപോകുമെന്നോ എന്ന് അവസാനിക്കുമെന്നോ ഇപ്പോള്‍ പറയാനാകില്ല. ലോകം കടുത്ത പ്രതിസന്ധിയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന് നയതന്ത്ര വിദഗ്‌ധന്‍ ടി പി ശ്രീനിവാസന്‍ ; പശ്ചിമേഷ്യയൊന്നാകെ മുള്‍മുനയിലാകുന്ന ഇത്തരമൊരു സ്ഥിതി വിശേഷം തന്‍റെ ഓര്‍മ്മയില്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യവിദഗ്ദ്ധന്‍ പി എസ് ശ്രീകുമാര്‍

Read Next

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »