ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്/റിയാദ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടെത്തിയ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അതത് രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആക്രമണങ്ങളിൽ യുഎഇയിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

🇸🇦 സൗദി അറേബ്യയിൽ ശക്തമായ പ്രതിരോധം
റിയാദിന് സമീപമുള്ള അൽ-ഖർജ് നഗരത്തിന് പുറത്ത് എത്തിയ മൂന്ന് ക്രൂയിസ് മിസൈലുകൾ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. കൂടാതെ അൽ-ഖർജിന് കിഴക്കായി മൂന്ന് ഡ്രോണുകളും ജോർദാൻ അതിർത്തിയായ അൽ-ജൗഫിന് സമീപം മറ്റൊരു ഡ്രോണും വെടിവെച്ചിട്ടു. സൗദി വ്യോമപ്രതിരോധ സംവിധാനം പൂർണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
🇦🇪 യുഎഇയിൽ വൻ സ്ഫോടനങ്ങൾ; മൂന്ന് മരണം
സംഘർഷം ആരംഭിച്ച് ആറാം ദിവസം, യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഏഴ് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തുകയും ആറെണ്ണം തടയുകയും ചെയ്തു. ഒരെണ്ണം രാജ്യത്തിനകത്ത് പതിച്ചു. അധികൃതർ 131 ഡ്രോണുകളും കണ്ടെത്തുകയും അതിൽ 125 എണ്ണം തടയുകയും ചെയ്തു. ആറെണ്ണം യുഎഇയുടെ അതിർത്തിക്കുള്ളിൽ പതിച്ചു.
ആക്രമണങ്ങളിൽ മൂന്ന് മരണങ്ങൾ സംഭവിച്ചു – പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. കൂടാതെ, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പൈൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 94 പേർക്ക് നിസ്സാര പരിക്കേറ്റു.
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തുടർച്ചയായി സ്ഫോടനങ്ങൾ കേട്ടതായി വ്യാഴാഴ്ച വൈകുന്നേരം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അപകടം ഒഴിയും വരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും അഭയം തേടാനും താമസക്കാരോട് അഭ്യർത്ഥിച്ചു.
ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതു മുതൽ, യുഎഇ 196 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയ തായി, അതിൽ 181 എണ്ണം തടഞ്ഞതായും പറയുന്നു. പതിമൂന്ന് എണ്ണം കടലിൽ പതിച്ചു, രണ്ടെണ്ണം രാജ്യത്തിനകത്ത് പതിച്ചു. അധികൃതർ 1,072 ഇറാനിയൻ ഡ്രോണുകളും കണ്ടെത്തി, അതിൽ 1,001 എണ്ണം തടഞ്ഞപ്പോൾ 71 എണ്ണം യുഎഇയുടെ അതിർത്തിക്കുള്ളിൽ പതിച്ചു. എട്ട് ക്രൂയിസ് മിസൈലുകളും തടഞ്ഞു.
ഏത് ഭീഷണിയെയും നേരിടാനും രാജ്യത്തിൻ്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും തങ്ങളുടെ സേന പൂർണ്ണമായി സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
🇶🇦 ഖത്തർ ഐക്യരാഷ്ട്രസഭയിൽ
തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇറാൻ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഖത്തർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. ഇതുവരെ 98 ബാലിസ്റ്റിക് മിസൈലുകളും 24 ഡ്രോണുകളും ഖത്തർ സൈന്യം തകർത്തു. മുൻകരുതൽ നടപടിയുടെ ഭാഗമായി ദോഹയിലെ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു.
🇰🇼 കുവൈറ്റ് തീരത്ത് കപ്പലിന് നേരെ ആക്രമണം
ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ വിപ്ലവ ഗാർഡ് ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. കപ്പലിൽ സ്ഫോടനമുണ്ടാവുകയും വെള്ളം കയറുകയും ചെയ്തു. എന്നാൽ സംഭവം തങ്ങളുടെ പ്രാദേശിക ജലത്തിന് പുറത്താണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബഹ്‌റൈനിൽ സ്ഥാപനത്തിന് നേരെ ആക്രമണം
മാമീർ പ്രദേശത്തെ ഒരു സ്ഥാപനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും സംഭവത്തിൽ അധികൃതർ ഉടനടി പ്രതികരിച്ചെന്നും ബഹ്‌റൈനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ, ബഹ്‌റൈൻ പ്രതിരോധ സേന ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ എന്ന് വിശേഷിപ്പിച്ച ആക്രമണങ്ങളുടെ തുടക്കം മുതൽ രാജ്യം ലക്ഷ്യമിട്ട് അയച്ച 75 മിസൈലുകളും 123 ഡ്രോണുകളും നശിപ്പിച്ചതായി അറിയിച്ചിരുന്നു.
സൈനിക നടപടികൾ അല്ലെങ്കിൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കണ മെന്നും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ താമസക്കാരോട് വീടുകളിൽ തന്നെ കഴിയണമെന്നും ആവശ്യ ത്തിന് മാത്രം പുറത്തിറങ്ങണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു.
ജപ്പാൻ പൗരന്മാരെ ഒഴിപ്പിക്കുന്നു
യുഎസ്-ഇസ്രായേൽ ഇറാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് മധ്യപൂർവ്വ ദേശത്തെ നാല് രാജ്യങ്ങളിൽ നിന്ന് ജപ്പാൻ പൗരന്മാരെ ഒഴിപ്പിക്കുമെന്ന്.അറിയിച്ചു ക്യോഡോ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ ഉപദേശം ടോക്കിയോ ലെവൽ 3 ആയി ഉയർത്തി, എല്ലാ യാത്രകളും ഒഴിവാക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. പുറത്തുപോകാൻ ആഗ്രഹിക്കുന്ന ജപ്പാൻ പൗരന്മാരെ സൗദി അറേബ്യയിലേക്കും ഒമാനിലേക്കും കരമാർഗ്ഗം കൊണ്ടുപോയ ശേഷം ടോക്കിയോയി ലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ കയറ്റും.
