ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ടെഹ്റാൻ: ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. പാര്‍ലമെന്റില്‍ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “നമ്മള്‍ ആണവായുധങ്ങള്‍ ആഗ്രഹിക്കുന്നില്ല. പശ്ചാത്യലോകം പറയുന്നത് ഇറാന്‍ അത്തരം ആയുധങ്ങള്‍ ഉണ്ടാക്കരുതെന്നാണ്. എന്നാല്‍ നമുക്ക് ഈ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഒരു ഉദേശ്യവും ഇല്ല.”- പെസഷ്‌കിയാന്‍ പറഞ്ഞു.
“കൊന്നും പ്രഹരിച്ചു നമ്മളെയും നമ്മുടെ രാജ്യത്തെയും ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ശത്രുക്കള്‍ ക്കാകില്ല. കാരണം ഓരോ നായകന്റെ കൊടി താഴെ വീഴുമ്പോഴും പകരം ആ പതാക ഏറ്റെടുത്ത് ഈ ഭീരുക്കളുടെ ക്രൂരതയും അനീതിയും ചതിയും എതിർക്കാന്‍ നൂറുകണക്കിന് നായകർ വരും.”- പെസഷ്കി യാന്‍ പറഞ്ഞു.
എന്നാല്‍ ആണവോർജത്തില്‍ നിന്ന് പ്രയോജനം നേടാനുള്ള അവകാശം ഇറാനുണ്ടെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ എടുത്തു പറഞ്ഞു. ഊർജ ആവശ്യങ്ങൾക്കായി രാജ്യം യുറേനിയം സമ്പുഷ്ടീക രണം തുടരും. ഇറാനികൾ ‘ആക്രമണകാരികളല്ല’ എന്ന് പറഞ്ഞ പെസഷ്കിയാന്‍ തന്റെ സർക്കാർ യുഎസുമായി ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും ചൂണ്ടിക്കാട്ടി.
