ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ടെലിഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളുമാണ് സംഭാഷണത്തിൽ പ്രധാന വിഷയമായത്.
സൗദി അറേബ്യയ്ക്കും അയൽരാജ്യങ്ങൾക്കുമെതിരെ ഇറാൻ തുടരുന്ന ആക്രമണങ്ങളെയും പ്രകോപനപരമായ നീക്കങ്ങളെയും കുറിച്ച് ഇരുനേതാക്കളും ആശങ്ക പങ്കുവെച്ചു. മേഖലയുടെ സ്ഥിരത തകർക്കുന്ന ഇത്തരം നടപടികളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു വന്നു.'
സൗദിയിലെ നയതന്ത്ര ദൗത്യങ്ങൾ സംരക്ഷിക്കുന്നതിലും വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യം സ്വീകരിക്കുന്ന കർശന നടപടികളെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി അഭിനന്ദിച്ചു.സംഘർഷ മേഖലകളിൽ നിന്നും വിദേശ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സൗദി അറേബ്യ നൽകുന്ന വലിയ സഹായങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രത്യേകം പ്രശംസിച്ചു.
