Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടർ പട്ടികയിലെ ക്രമക്കേട്: പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം; നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാർച്ച്, ‘വോട്ട്‌ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്‌സൈറ്റിന് തുടക്കമിട്ട് കോണ്‍ഗ്രസ്‌, വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാം. ക്യാമ്പയിന് മികച്ച പ്രതികരണം


ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ധാരണ. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. നാളെ രാവിലെ 11.30ന് പാർലമെന്റിൽ നിന്നും ആരംഭിക്കുന്ന മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും.

മാർച്ചിന് ശേഷം നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികൾ.

അതേസമയം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ തിങ്കളാഴ്ച അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിൽ രാഹുൽ ​ഗാന്ധി നടത്തിയ വെളിപ്പെടുത്തലിലെ കാര്യങ്ങൾ ചർച്ച ചെയ്യും.

അതിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി രാഹുൽ ​ഗാന്ധി ക്യാമ്പെയ്‌ന് തുടക്കമിട്ടു. ഇതിനായി ‘വോട്ട്‌ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്‌സൈറ്റിന് തുടക്കമിട്ടു. വെബ്‌സൈറ്റില്‍ ‘വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്.

ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.



Read Previous

കള്ള വോട്ടിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോണ്‍ഗ്രസ്; വോട്ട് മോഷണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്‌.

Read Next

ഇരട്ടവോട്ട് ചെയ്തതിന് തെളിവുണ്ട്, നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് വിചാരിക്കേണ്ട’ ബിജെപിക്ക് വേണ്ടി ഏജന്റ് പണി എടുക്കേണ്ട ജോലിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്: കെ സി വേണുഗോപാല്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »