Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പായൽ കപാഡിയയെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നുണ്ടോ? എങ്കിൽ കേസുകൾ പിൻവലിക്കൂ, പ്രധാനമന്ത്രിയോട് ശശി തരൂർ


മോദി ജീ, ഇന്ത്യയ്ക്ക് അവളെക്കുറിച്ച് അഭിമാനമുണ്ടെങ്കിൽ, നിങ്ങളുടെ ഗവൺമെൻ്റ് യോഗ്യതയില്ലാത്ത ഒരു ചെയർമാനെ നിയമിച്ചതിനെതിരെ പ്രതിഷേധിക്കുന്ന അവർക്കും സഹ എഫ്‌ടിഐഐ വിദ്യാർത്ഥികൾക്കുമെതിരെയുള്ള കേസുകൾ നിങ്ങളുടെ സർക്കാർ ഉടൻ തന്നെ പിൻവലിക്കേണ്ടതല്ലേ?” തരൂർ ട്വീറ്റ്

കാൻ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സ്വന്തമാക്കിയതിൽ സംവിധായക പായൽ കപാഡിയയെ അഭിനന്ദിച്ചതിൽ മറു ചോദ്യവുമായി ശശി തരൂർ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റയൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ)യുടെ തലവനായി ഗജേന്ദ്ര സിംഗ് ചൗഹാനെ നിയമിച്ചതിനെതിരെ 2015ൽ പായൽ കപാഡിയയും സഹ പ്രവർത്തവരും പ്രതിഷേധം നടത്തി. ഇതിനെതിരെ അവർക്കെതിരെ ചുമത്തിയ കേസ് ഇന്നും നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ രംഗത്തെ്തിയത്.

“മോദി ജീ, ഇന്ത്യയ്ക്ക് അവളെക്കുറിച്ച് അഭിമാനമുണ്ടെങ്കിൽ, നിങ്ങളുടെ ഗവൺമെൻ്റ് യോഗ്യതയില്ലാത്ത ഒരു ചെയർമാനെ നിയമിച്ചതിനെതിരെ പ്രതിഷേധിക്കുന്ന അവർക്കും സഹ എഫ്‌ടിഐഐ വിദ്യാർത്ഥികൾക്കുമെതിരെയുള്ള കേസുകൾ നിങ്ങളുടെ സർക്കാർ ഉടൻ തന്നെ പിൻവലിക്കേണ്ടതല്ലേ?” തരൂർ ട്വീറ്റ് ചെയ്തു.

ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിന് കാനിൽ അവാർഡ് നേടിയ പായൽ കപാഡിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റും എംപി പങ്കു വെച്ചു. ഓസ്‌കാർ ജേതാവായ സൗണ്ട് എഞ്ചിനീയർ റസൂൽ പൂക്കുട്ടിക്ക് ശേഷം ഈ ആവശ്യം ഉന്നയിക്കുന്ന ആളുകൂടിയാണ് തരൂർ. സ്ലംഡോഗ് മില്യണയറിലൂടെ ഓസ്കാർ നേടിയ പൂക്കുട്ടി, 2015 ൽ 139 ദിവസത്തെ കാമ്പെയ്‌നിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എഫ്‌ടിഐഐയോട് ആവശ്യപ്പെട്ട് ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു.

“പായൽ കപാഡിയ കാനിൽ നിന്ന് തിരിച്ചെത്തിയാൽ ചൗഹാനെതിരെ സമരം ചെയ്ത തിന് എഫ്‌ടിഐഐ തനിക്കെതിരെ ഫയൽ ചെയ്ത കേസിൻ്റെ വിചാരണ നേരിടും. രസകരമാണ്, അല്ലേ?” പൂക്കുട്ടി ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ബഹുമതിയായ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ്. പുരസ്കാരം ലഭിച്ചതിന് ശേഷം കപാഡിയയ്ക്ക് സിനിമ മേഖലകളിൽ നിന്നും പ്രധാനമന്ത്രി മോദിയിൽ നിന്നും പ്രശംസ ലഭിച്ചു.

എന്താണ് പായൽ കപാഡിയയ്‌ക്കെതിരായ കേസ്?

എഫ്ടിഐഐ ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ 2015ൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് കപാഡിയയായിരുന്നു. പ്രതിഷേധം 140 ദിവസത്തോളം നീണ്ടു, ക്ലാസുകൾ ബഹിഷ്കരിച്ചതിന് പൂനെ ഇൻസ്റ്റിറ്റ്യൂട്ട് അവർ ക്കെതിരെ നടപടി സ്വാകരിച്ചു. എഫ്‌ടിഐഐ ഗവേണിംഗ് കൗൺസിലിൻ്റെ മുൻ ചെയർമാന്മാരുടെ നിലവാരവുമായി ചൗഹാൻ പൊരുത്തപ്പെടുന്നില്ലെന്നും അതിനെ “രാഷ്ട്രീയ നിയമനം” എന്നും പ്രതിഷേധിച്ച വിദ്യാർത്ഥികൾ ആരോപിച്ചു.

അന്നത്തെ എഫ്‌ടിഐഐ ഡയറക്ടർ പ്രശാന്ത് പത്രാബെയെ ഓഫീസിൽ ബന്ദിയാക്കി വെച്ചതിന് കപാഡിയ ഉൾപ്പെടെ 35 വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, കലാപം തുടങ്ങിയ കുറ്റങ്ങൾക്കും വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.


Read Previous

എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട്? ഹൈക്കോടതിയില്‍ ഉപഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

Read Next

മോഡിയെ ദൈവം അയച്ചത് അദാനിയെയും അംബാനിയെയും സഹായിക്കാന്‍’: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »