Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുട്ടിക്ക് മൊമെന്റോ കൊടുക്കുന്നത് വലിയ സംഭവമാണോ?; പോറ്റി യഥാര്‍ഥ ഭക്തനെന്ന് കരുതി’


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. എട്ടു വര്‍ഷം മുന്‍പുള്ള ചിത്രത്തിന് എന്ത് വിശദീകരണമാണ് വേണ്ടത്. എട്ട് വര്‍ഷം മുന്‍പ് പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ എന്ന് കരുതിയാണ് വീട്ടില്‍ പോയതെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എട്ട് വര്‍ഷത്തിന് മുന്‍പാണ് പോറ്റിയുടെ വീട്ടില്‍ പോയത്. കുട്ടിക്ക് മൊമെന്റോ കൊടുക്കുന്ന ചടങ്ങ് ആണ്. കുട്ടിയെ കണ്ട് ചോദിക്കുക എവിടെ വച്ചാണ് മൊമെന്റോ കൊടുത്തത് എന്ന്. 40 തവണ പോറ്റി യെ കണ്ടാലും കണ്ടു എന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല. സ്വര്‍ണക്കൊള്ളയുമായി എനിക്ക് യാ തൊരു ബന്ധവുമില്ല. ഞാന്‍ ആര്‍ക്കും കടലാസും കൊടുത്തിട്ടില്ല. എനിക്ക് ആരുമായി ഒരു ഇടപാടും ഇല്ല. അതുകൊണ്ട് എനിക്ക് പറയാന്‍ മടിക്കേണ്ട കാര്യമില്ല. മൊമെന്റോ കൊടുക്കുന്നത് വലിയ സംഭവമായിട്ട് പറയുകയാണ്. ഞാന്‍ പതിനായിരം മൊമേന്റോ ഈ നാട്ടിലെ കുട്ടികള്‍ക്ക് കൊടുത്തു കാണും. ജയിച്ചെന്ന് അറിഞ്ഞാല്‍ മൊമെന്റോ കൊടുക്കാറുണ്ട്. മന്ത്രിയായിരുന്ന സമയത്തും മണ്ഡല ത്തിന് പുറത്തുനിന്ന് വിളിച്ചാല്‍ പോകാറുണ്ട്’- കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


Read Previous

പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’; ദിവാകരന് ഓര്‍മ്മക്കുറവെന്ന് വി ശിവന്‍കുട്ടി

Read Next

വിമാനയാത്രക്കിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »