ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഓരോ ദിവസവും ലോകത്തെ പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. വലിയ ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാൽ തന്നെ പ്രമേഹം പിടിപെടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. ഇനി പ്രമേഹം ബാധിച്ച ഒരാളാണ് നിങ്ങളെങ്കിൽ സാധാരണ ജീവിതം നയിക്കുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ഭക്ഷണ ശീലങ്ങളെ കുറിച്ച് വളരെ ബോധ വാന്മാരായിരിക്കണം. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രി ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കാനായി എന്ത് കഴിക്കണം, എന്ത് കഴിക്കാൻ പാടില്ല എന്നതിനെ കുറിച്ച് പല ആളുകൾക്കും അറിയില്ല.
പ്രമേഹം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒരു പച്ചക്കറിയാണ് കയ്‌പ അഥവാ പാവക്ക. കയ്‌പ കഴിക്കാൻ പൊതുവെ ഇഷ്‌ടമില്ലാത്തവരാണ് പലരും. എന്നാൽ ഷുഗർ രോഗികൾ കയ്‌പ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രി ക്കാനുള്ള കഴിവ് കയ്‌പയ്ക്കുണ്ട്. അതിനാലാണ് ഭക്ഷണത്തിൽ കയ്‌പ ഉൾപ്പെടുത്ത ണമെന്ന് പ്രമേഹ ബാധിതരോട് ഡോക്‌ടർമാർ നിർദേശിക്കുന്നത്. എന്നാൽ കയ്പേറിയ കയ്‌പ കഴിക്കാൻ ഇഷ്‌ടപ്പെടാത്ത ഒരു പ്രമേഹ രോഗിയാണോ നിങ്ങൾ ? എങ്കിൽ ഇനി നിങ്ങളും കയ്‌പ ഇഷ്‌ടത്തോടെ കഴിച്ചു തുടങ്ങും. അതിനായി ഈ വിധത്തിൽ കയ്‌പ തയ്യാറാക്കാം.
കയ്‌പ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
4 മുതൽ 5 വരെ കയ്‌പ
ഉള്ളി
പച്ചമുളക്
കടുകെണ്ണ അല്ലെങ്കിൽ ഏതെങ്കിലും എണ്ണ
ഒരു സ്പൂൺ വീതം – കടുക്, ജീരകം, പെരുംജീരകം
ഒരു സ്‌പൂൺ മഞ്ഞൾ
പാകത്തിന് ഉപ്പ്, കുരുമുളക്
ഒരു സ്‌പൂൺമല്ലിപ്പൊടി
രണ്ട് സ്‌പൂൺ- ചാട്ട് മസാല
അര സ്‌പൂൺ ഗരം മസാല
കുറച്ച് മല്ലിയില
തയ്യാറാക്കുന്ന വിധം
കയ്‌പ കഴുകി വൃത്തിയാക്കിയതിനു ശേഷം നേർത്ത കഷ്‌ണങ്ങളായി മുറിക്കുക. ശേഷം ഒരു പത്രത്തിലേക്കിട്ട് ഒരു സ്‌പൂൺ ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് അരമണിക്കൂർ നേരം മാറ്റിവയ്ക്കുക. ശേഷം ഇത് വീണ്ടും വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കയ്‌പയുടെ കയ്പ്പ് രുചി മാറിക്കിട്ടും.
അതിനിടയിൽ ഉള്ളി, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അറിഞ്ഞു വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കാം. ചെറുതായി ചൂടാകുമ്പോൾ കടുക്, ജീരകം, പെരുംജീരകം എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് പച്ചമുളകും ഉള്ളിയും ചേർത്ത് ഗോൾഡൻ കളറാകുന്നത് വരെ നന്നായി വഴറ്റുക. ഇതിനു ശേഷം അല്‌പം വെള്ളം ഒഴിച്ച് അരിഞ്ഞുവെച്ച കയ്‌പ അതിലേക്കിടാം. ശേഷം കയ്‌പ മൃദുവാകുന്നത് വരെ മീഡിയം തീയിൽ വേവിക്കുക. അതിനിടെ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്, മുളക്, ചാട്ട് മസാല, ഗരംമസാല, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് കുറഞ്ഞ തീയിൽ നന്നായി വറുക്കുക. അതിലേക്ക് മല്ലിയില കൂടി ചേർത്ത് അൽപ സമയം കൂടി വേവിക്കുക. ശേഷം ഫ്ലെയിം ഓഫ് ചെയ്യുക. സ്വാദിഷ്ട്ടമായ മസാല കയ്‌പ ഫ്രൈ റെഡി.
തയ്യാറാക്കി വച്ചിരിക്കുന്ന കയ്‌പ ഫ്രൈ ചൂട് ചോറ്, റൊട്ടി, പൊറോട്ട എന്നിവയോ ടൊപ്പം കഴിക്കാം. ഇത് സ്വാദിഷ്‌ടമായതും കയ്‌പ് അനുഭവപ്പെടാത്തതുമായ കയ്‌പ വിഭവമാണ്. കയ്‌പ ഇഷമല്ലാത്ത പ്രമേഹ ബാധിതർ ഈ രീതിയിൽ കയ്‌പ ഉണ്ടാക്കി നോക്കാവുന്നതാണ്. അതേസമയം ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും കയ്‌പ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തി ലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ട റുടെ നിർദേശം തേടേണ്ടതാണ്.