Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭൂമി കൊടുക്കാത്തതു കൊണ്ടാണോ കേരളത്തിന് എയിംസ് അനുവദിക്കാത്തത്?​,​ മറുപടിയുമായി മന്ത്രി


തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തത് സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കാത്തതിനാലാണെന്ന വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ ഉൾപ്പെടെ കേരളം സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

2024ൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ച കത്ത് സഹിതമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നുമാണ്! കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ വീണ്ടും രണ്ട് കേന്ദ്ര ബഡ്ജറ്റുകൾ കൂടി കഴിഞ്ഞെങ്കിലും എയിംസ് അനുവദിച്ചില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.

വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട് .

ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചതിന് ശേഷം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്നത്, കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നുമാണ്! വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു.

എയിംസ് കണ്ടില്ല സർ!


Read Previous

എസ് ഐ ആറിൽ വ്യാപക ക്രമക്കേട് ; സുപ്രീംകോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി മമത ബാനർജി

Read Next

അനാവശ്യമായി പണം ചെലവാക്കി ഭര്‍ത്താവ്; മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ച് ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »