
തിരുവനന്തപുരം: താന്‍ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറി യെന്ന് പി വി അന്‍വര്‍ എംഎല്‍എ. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് പുറത്ത് പോയ വോട്ട് ആരുടേതാണെന്നറിയാം. അത് പിന്നീട് പറയാമെന്നും അന്‍വര്‍ പറഞ്ഞു.
എന്നാല്‍ ആരാണ് വോട്ടുചെയ്തതെന്ന് അറിയാമെങ്കില്‍ ഒളിപ്പിച്ചുവക്കുന്നതെന്തിനെന്ന് മാധ്യമ പ്രവര്‍ത്തകള്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; ”ഇത് പിന്നീട് പറയും, വോട്ട് എല്‍ഡിഎഫില്‍ നിന്നല്ല പോയതെന്ന് അവര്‍ പറയട്ടെ, അപ്പോള്‍ ചെയ്ത ആളെ പറയാം, കല്യാണം പെട്ടെന്ന് ഡിവോഴ്സായയെന്ന് വെച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോയെന്നും” അന്‍വര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടശേഷമായിരുന്നു അന്വ റിന്റെ പ്രതികരണം. പൊലീസിനെതിരെയടക്കം താന്‍ പുറത്ത് കൊണ്ടുവന്ന തെളി വുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. ചില തെളിവുകള്‍ കൂടി ഗവര്‍ണര്‍ക്ക് കൈമാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
അതിനിടെ പിണറായി സർക്കാറിനും സി.പി.എമ്മിനുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഇടതു മുന്നണിയുമായി ബൈ ബൈ പറഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് നിയമസഭയിൽ പുതിയ സീറ്റ് അനുവദിച്ചു.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക ബ്ലോക്കിലായിരിക്കും അൻവർ ഇനി മുതൽ ഇരിക്കുക. നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്. പുതിയ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ നൽകിയ കത്ത് പരിഗണിച്ചാണ് നടപടി.
അൻവറിനെ പ്രതിപക്ഷത്തിനൊപ്പം ഇരുത്താനുള്ള സ്പീക്കറുടെ നടപടിക്കെതിരേ അൻവർ രംഗത്തുവന്നിരുന്നു. ഇരുപക്ഷത്തിനുമൊപ്പം താനില്ലെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ താൻ തോർത്തുമുണ്ടെടുത്ത് കാർപ്പറ്റിൽ ഇരിക്കുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
സഭ തുടങ്ങിയ ശേഷം ബുധനാഴ്ചയാണ് അൻവർ ആദ്യമായി സഭയിലെത്തുക. വിവാദ ങ്ങൾക്കുശേഷമുള്ള അൻവറിന്റെ ആദ്യ വരവിന്റെ മുന്നോടിയെന്നോണം ചൊവ്വാഴ്ച അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് പരാതികൾ കൈമാറി യിട്ടുണ്ട്. ഡി.എം.കെ എന്ന സാമൂഹ്യ കൂട്ടായ്മയുമായി മുന്നോട്ടു നീങ്ങുന്ന അൻവർ സംഘടനയക്ക് സംസ്ഥാനാടിസ്ഥാനത്തിൽ വേരുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ്.