കഴുത്ത് വേദനയാണോ പ്രശ്‌നം; പരിഹരിക്കാം ഈ 6 രീതികളിലൂടെ


കഴുത്ത് വേദന കാരണം ബുദ്ധിമുട്ട് നേരിടുന്ന ഒട്ടനവധിപേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരേ രീതിയില്‍ കൂടുതൽ നേരം ഇരിക്കുന്നതാണ് കഴുത്ത് വേദനയുടെ പ്രധാന കാരണം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ കഴുത്തിലെ എല്ലുകൾക്ക് തേയ്‌മാനം ഉണ്ടാകുന്നത് ഇന്ന് സാധാരണമായി കഴിഞ്ഞു. ഫോൺ, കമ്പ്യൂട്ടർ എന്നിവ യുടെ അമിത ഉപയോഗമുള്ളവരിലാണ് കഴുത്തുവേദന അധികമായി കണ്ടുവരുന്നത്.

പലരിലും പെട്ടന്നാണ് കഴുത്തു വേദന ആരംഭിക്കുന്നത്. പിന്നീട് കാലക്രമേണ വേദന വർധിക്കുകയും സന്ധിവാതം, ഡീജനറേറ്റീവ് ഡിസ്‌ക് രോഗം, പേശികളുടെ ബലം കുറയൽ, സമ്മർദ്ദം, ഉറക്കക്കുറവ് എന്നീ ആരോഗ്യ പ്രശ്‌നത്തിലേക്കും നയിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴുത്ത് വേദനയ്ക്ക് ആശ്വാസം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. അത് എന്തൊക്കെയെന്ന് അറിയാം…

ഒരേ പൊസിഷനിൽ അധികനേരം ഇരിക്കരുത്. പൊസിഷൻ മാറിയിരിക്കാൻ ബുദ്ധി മുട്ട് നേരിടുന്നവർ അൽപനേരം എഴുന്നേറ്റ് നടക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കഴുത്ത് വേധനയിൽ നിന്ന് ആശ്വാസം കണ്ടെത്താൻ സഹായിക്കുന്നു.

ചില ക്രമീകരണങ്ങൾ വരുത്തുക. കമ്പ്യൂട്ടർ മോണിറ്റർ നിങ്ങളുടെ കണ്ണിന് നേരെ വയ്ക്കുക. ഇത് എളുപ്പത്തിൽ കാണാൻ സഹായിക്കുന്നു. ഫോണിൽ ഹാൻഡ്‌സ് ഫ്രീ ഫംഗ്‌ഷൻ ഉപയോഗിക്കുകയോ ഹെഡ്‌സെറ്റ് ധരിക്കുകയോ ചെയ്യാം. ടാബ്‌ലെറ്റ് ഉപയോഗിക്കുന്നവർ മടിയിൽ വച്ച് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. പകരം തലയിണയുടെ മുകളിൽ 45° യിൽ വച്ച് നോക്കുക.

തലയിണയുടെ ഉപയോഗം കുറയ്ക്കുക. ഒന്നിലധികം തലയിണ വയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ശീലം ഒഴിവാക്കുക. ഇത് നിങ്ങളുടെ കഴുത്തിൻ്റെ ചലനശേഷി തടസപ്പെടുത്തുന്നു. തലയണയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. നന്നായി ഉറങ്ങുക. ഉറക്ക പ്രശ്‌നങ്ങൾ മസ്‌കുലോസ്കെലെറ്റൽ വേദന ഉൾപ്പെടെ പലവിധ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പൊതുവെ കഴുത്ത് വേദനയെ കുറിച്ച് വിഷമിക്കേണ്ട കാര്യമില്ലെന്നാണ് വിദഗ്‌ദർ പറയുന്നത്. എന്നാൽ കൈയ്യിലേയ്‌ക്കോ ശരീരത്തിൻ്റെ താഴേയ്‌ക്കോ വേദന വ്യാപി ക്കുക , ബലഹീനത അല്ലെങ്കിൽ കൈ, കാൽ മരവിപ്പ് തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളോടൊപ്പം കഴുത്ത് വേദന ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. കഴുത്ത് വേദനയോടൊപ്പം പനി, ശരീരം ഭാരം കുറയുക എന്നിവ രോഗം സങ്കീർണമാകുന്നതിന്‍റെ മറ്റ് പ്രധാന ലക്ഷണങ്ങളാണ്.


Read Previous

കയ്‌പ കഴിക്കാൻ കയ്പ്പാണോ പ്രശ്‍നം? ഈ രീതിയിലൊന്ന് ഉണ്ടാക്കി നോക്കൂ… പ്രമേഹത്തെ പിടിച്ചു നിർത്താം

Read Next

സ്റ്റാർലൈനറിൻ്റെ ശൂന്യമായ തിരിച്ചുവരവിന് ശേഷം സുനിത വില്യംസ് വീട്ടിലേക്ക് വിളിക്കും, ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കിടും,ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള വാർത്താസമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »