Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം


ദുബൈ: മനോഹരമായ പൂന്തോട്ടങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?, എങ്കിൽ മൂന്ന് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം. മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ‘ദുബൈ ഹോം ഗാർഡൻ’ എന്ന പ്രത്യേക മത്സരത്തിലൂടെയാണ് ഈ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്.

ദുബൈയിൽ താമസിക്കുന്ന എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഔട്ട്‌ഡോർ പൂന്തോട്ട സ്ഥലമുള്ള വ്യക്തികൾക്കാണ് മത്സരത്തിന് മുൻഗണന നൽകുന്നത്. ഇൻഡോർ അല്ലെങ്കിൽ റൂഫ്‌ടോപ്പ് ഗാർഡനുകൾക്ക് ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ കാലാവസ്ഥ മാറ്റങ്ങൾക്ക് അനുയോജ്യമായ സസ്യങ്ങൾ നട്ട് പരിപാലിക്കുക,ജലം പാഴാക്കാ തിരിക്കുക, സാധ്യമാകുന്ന രീതികളിലൂടെ എനർജി പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വീട്ടുടമകളെ പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

മത്സരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ 2025 ഡിസംബർ 21 വരെ നൽകാം. ഷോർട്ട്‌ലിസ്റ്റ് ചെയ്യ പ്പെടുന്ന പൂന്തോട്ടങ്ങൾ അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിധികർത്താക്കൾ സന്ദർശിക്കും. വിശദമായ പരിശോധനകൾ സംഘം നിങ്ങളുടെ പൂന്തോട്ടത്തിൽ നടത്തും. 2026 മാർച്ചിൽ നടക്കുന്ന പരിപാടിയിൽ വച്ച് വിജയികളെ പ്രഖ്യാപിക്കും. വിവിധ ക്യാറ്റഗറികളിലായി100,000 മുതൽ 10,000 ദിർഹത്തിന്റെ സമ്മാനം വരെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Read Previous

മക്കയിൽ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റിയ സംഭവം; നടപടി സ്വീകരിച്ചതായി സൗദി ഹജ്ജ്, ഉംറ സുരക്ഷ സേന

Read Next

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »