കലാപ ഭൂമിയായി ഇസ്ലാമബാദ്: ഏറ്റുമുട്ടലിൽ ആറ് പേർ കൊല്ലപ്പെട്ടു; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ്


ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐ പ്രവര്‍ത്തകരും സുരക്ഷാ സേനയും തമ്മില്‍ ഇസ്ലാമബാദിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ല പ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. നാല് അര്‍ധ സൈനികരും രണ്ട് പൊലീസുകാരു മാണ് കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ ഇസ്ലാമബാദില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടായാല്‍ ഷൂട്ട് അറ്റ് സൈറ്റിനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

താന്‍ അടക്കമുള്ള എല്ലാ തടവുകാരേയും മോചിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ ആഹ്വാനത്തിന് പിന്നാലെയാണ് അനുയായികള്‍ പ്രതിഷേധവുമായി തെരുവിലി റങ്ങിയത്. ജുഡീഷ്യറിയേക്കാള്‍ അധികാരം സര്‍ക്കാരിന് നല്‍കുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.


Read Previous

ജോലി തേടി ഇന്ത്യ വിട്ടവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

Read Next

ലെബനനിൽ ഹിസ്ബുള്ളയുമായി അറുപത് ദിവസത്തെ വെടിനിറുത്തൽ കരാർ പ്രഖ്യാപിച്ച് ഇസ്രയേൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »