ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായീൽ ഹനിയ്യ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷ സാധ്യത ഗൾഫ് മേഖലയിൽ ഉൾപ്പെടെ പശ്ചിമേഷ്യയിൽ വീണ്ടും കലുഷിതമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത് . സംഭവത്തിന് പിന്നിൽ ഇസ്രായീൽ ആണെന്ന് ആരോപിച്ച ഇറാൻ തെൽഅവീവിനോട് ഇതിന് കണക്ക് തീർക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

മേഖലയിൽ ഒരു പുതിയ യുദ്ധത്തിന്റെ സാഹചര്യം കൂടി രൂപപെടുന്നതായാണ് ഇതിലൂടെ നിരീക്ഷകർ മുന്നോട്ടുവെക്കുന്ന അഭിപ്രായം .ഇസ്രയേലിന്റെ ഗസ്സ അധിനിവേശം രൂക്ഷമാകുകയും ലെബനനിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്ന ഭയം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്നെയാണ് ഹനിയ്യയുടെ കൊല പാതകം സംഭവിച്ചതെന്നത് കാര്യങ്ങളെ കൂടുതൽ സംഘർഷത്തിലേക്ക് എത്തിക്കു മെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ .
തങ്ങൾ ഇതിന് പകരം ചോദിക്കാതിരിക്കില്ലെന്ന ഇറാൻ പരമോന്നത നേതാവ് അലി ഖാമിനയിയുടെയും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെയും പ്രസ്താവന ഈ ഘട്ടത്തിൽ ആരും തള്ളിക്കളയുന്നില്ല . അതെ സമയം പറഞ്ഞപോലെ ഇറാൻ തിരിച്ചടിക്കുമോ, എങ്ങിനെയായിരിക്കും തിരിച്ചടിക്കുക തുടങ്ങിയ കാര്യങ്ങൾ അനിർ വചനീയമാണ് .ഇസ്രായേലിന് “ഏറ്റവും കഠിനമായ ശിക്ഷ” നൽകുമെന്ന് തങ്ങൾ പ്രതിജ്ഞയെടുത്തു കഴിഞ്ഞുവെന്നാണ് അലി ഖാമിനയി സംഭവത്തിന് ശേഷം പ്രതികരിച്ചത് .ഹനിയ്യയുടെ കൊലപാതകത്തോടുള്ള ഇറാൻ്റെ പ്രതികരണം “അനി വാര്യമാണ്” എന്നാണ് ഇറാനിയൻ ആസ്ഥാനമായുള്ള പ്രമുഖ യുദ്ധകാര്യ വിദഗ്ധൻ ഹകം അംഹാസ് അഭിപ്രായപ്പെട്ടത് .
ലബ്നാനിലേക്കുള്ള ഇസ്രയേലിന്റെ നേരിട്ട ഇടപെടലുകളിൽ ഇറാൻ അരിശത്തി ലായിരിക്കു മ്പോൾ തന്നെയാണ് സ്വന്തം തലസ്ഥാനത്ത് സുഹൃദ്രാഷ്ട്രത്തിന്റെ തല വൻ കൊല്ലപെടുന്നതെന്നത് ഇറാനെ പകരം വീട്ടാൻ കൂടുതൽ സമ്മർദ്ദത്തിലാക്കു ന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം . ഹനിയയെ സ്വന്തം മണ്ണിൽ കൊല പ്പെടുത്തിയതിന് ശേഷം പ്രതികരിക്കാൻ ഇറാൻ “നിർബന്ധിതരാവുകയാണ്” എന്നും ഇത് പശ്ചിമേഷ്യയിലെ സംഘട്ടനത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നും ലണ്ടൻ ആസ്ഥാനമായുള്ള ഇറാനിയൻ പ്രതിപക്ഷ രാഷ്ട്രീയ നിരീക്ഷകനായ വിജ്ദാൻ അബ്ദുൾ റഹ്മാൻ അഭിപ്രായപ്പെട്ടു .
ഇറാൻ ഭരണകൂടം യെമനിലെ ഹൂതി ഗ്രൂപ്പിനെയും സിറിയയിലും ഇറാഖിലുമുള്ള തങ്ങളുടെ വിശ്വസ്തരായ ഗ്രൂപ്പുകളെയും അണിനിരത്തി ഒരേസമയം ഇസ്രയേലിനെതി രേയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നും അബ്ദുൾ റഹ്മാൻ കൂട്ടിച്ചേർത്തു .
സിറിയയിലെ തങ്ങളുടെ എംബസിയിൽ ആക്രമണം നടത്തിയതിന് സമാനമായി ഇറാൻ ഈ സമയത്ത് പ്രതികാരം നടത്താനും സാധ്യതയുണ്ടെന്ന് ഇറാൻ പ്രതിപക്ഷ നേതാവിനെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .അതിനിടെ ഇസ്മായിൽ ഹനിയ്യയു ടെയും ഫൗദ് ഷുക്കറിൻ്റെയും കൊലപാതകത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഞങ്ങൾ 12 യുദ്ധക്കപ്പലുകൾ സജ്ജമാക്കി നിർത്തിയതായി പെന്റഗണിനെ ഉദ്ദരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു .
മേഖലയിൽ ഇറാനും ഇസ്രയേലിനും ഇടയിൽ യുദ്ധം വ്യാപിക്കുകയാണെങ്കിൽ ആണവ ഊർജം കൈവശമുള്ള രാജ്യങ്ങളെന്ന നിലക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളായി രിക്കും മേഖലയിൽ അത് ഉണ്ടാക്കുക.അതെ സമയം ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകത്തിൽ കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
