Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇതിനൊരു അന്ത്യമില്ലേ… 31-ാം തവണയും ആവർത്തിച്ച് ട്രംപ്; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം വ്യാപാരത്തിലൂടെ പരിഹരിച്ചെന്ന് അവകാശ വാദം


വാഷിങ്ടണ്‍: 31-ാം തവണയും അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പി ച്ചതിൻ്റെ അവകാശ വാദം വീണ്ടും ഉന്നയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു ദിവസം മുമ്പ്, ന്യൂസ്‌മക്‌സിന് നൽകിയ അഭിമുഖത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാന്‍ മധ്യസ്ഥതയ്ക്ക് പുറമെ നിരവധി രാജ്യങ്ങളുടെ യുദ്ധ മധ്യസ്ഥത അവകാശവാദവും ട്രംപ് ഉന്നയിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ആണവയുദ്ധങ്ങളിലൊന്ന് താനാണ് പരിഹരിച്ചത്. ഇതിന് പുറമെ തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ളതും കോംഗോയും റുവാണ്ടയും തമ്മിലുള്ളതുമായ സംഘർഷം പരിഹരിച്ചതായും ട്രംപ് പറഞ്ഞു. മെയ് 10 ന് രാത്രി ഏറെ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് പലതവണ അവകാശവാദം പല പരിപാടികളിലും ട്രംപ് ഉന്നയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് ട്രംപിന് സമാധാനത്തിനുള്ള നെബേൽ സമ്മാനം നൽകണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിൻ്റെ ഏറ്റവും പുതിയ അവകാശ വാദം.

അവകാശ വാദവുമായി ബന്ധപ്പെട്ട് റേഡിയോ അവതാരകനും എഴുത്തുകാരനുമായ ചാർലമാഗ്നെ താ ഗോഡിനെ സമൂഹ മാധ്യമമായ ട്രൂത്ത് സേഷ്യലിലൂടെ ട്രംപ് ആഞ്ഞ് അടിച്ചു. “കോംഗോ റിപ്പബ്ലിക്കും റുവാണ്ടയും തമ്മിലുള്ള 31 വർഷത്തെ രക്തരൂക്ഷിതമായ പോരാട്ടം ഉൾപ്പെടെ 5 യുദ്ധങ്ങൾ ഞങ്ങള്‍ അവസാനിപ്പിച്ചു. അവിടെ ഏഴ് ദശലക്ഷം ആളുകൾ മരിച്ചു. ആ യുദ്ധത്തിന് അവസാനം കാണാനും അമേരിക്ക വേണ്ടി വന്നു” -ന്യൂസ്‌മക്‌സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

എല്ലാ യുദ്ധങ്ങളും താന്‍ ഒത്തു തീര്‍ത്തെന്നും തുടര്‍ന്നാല്‍ അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടാ ക്കാന്‍ കഴിയില്ലെന്നും ഇന്ത്യക്കും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു. കൂടാതെ എൻ്റെ മധ്യസ്ഥതയില്‍ ധാരാളം യുദ്ധങ്ങൾ പരിഹരിക്കുകയും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ചെയ്തെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ ഉത്‌പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്നും റഷ്യൻ അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയാൽ പിഴ ചുമത്തുമെന്നും ട്രംപ് ബുധനാഴ്‌ച പ്രഖ്യാപിച്ചു. പാകിസ്ഥാന് 19 ശതമാനം താരിഫ് ചുമത്തി, ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച 29 ശതമാനത്തേക്കാൾ കുറവാണ് ഇത്. വാസ്‌തവത്തിൽ, ബുധനാഴ്‌ച ട്രംപ് പാകിസ്ഥാനുമായി ഒരു വ്യാപാര കരാർ ഒപ്പിടുമെന്ന് പ്രഖ്യാപിക്കുകയും ദക്ഷിണേഷ്യൻ രാജ്യത്തിൻ്റെ “വമ്പിച്ച എണ്ണ ശേഖരം” എന്ന് പാകിസ്ഥാനെ അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്‌തു. വാഷിങ്ടണ്‍ ഇസ്ലാമാബാദുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്‌തു.

വ്യാഴാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ വച്ച് ട്രംപിൻ്റെ മധ്യസ്ഥതയിലാണ് തായ്‌ലൻഡും കംബോഡിയയും, ഇസ്രയേലും ഇറാനും, റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, ഇന്ത്യയും പാകിസ്ഥാനും, സെർബിയയും കൊസോവോയും, ഈജിപ്‌തും എത്യോപ്യയും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിച്ചതെന്ന് ലീവിറ്റ് പറഞ്ഞു. ആറ് മാസത്തെ ഭരണത്തിനിടയില്‍ പ്രസിഡൻ്റ് ശരാശരി ഒരു സമാധാന കരാറോ അല്ലെങ്കിൽ വെടിനിർത്തലോ കൂടാതെ പ്രതിമാസം ഒരു തവണയെ ങ്കിലും മധ്യസ്ഥതയില്‍ ഏര്‍പ്പെടുമെന്നും അവർ പറഞ്ഞു. പ്രസിഡൻ്റ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും ലീവറ്റ് കൂട്ടച്ചേര്‍ത്തു.

ഏപ്രിൽ 22 ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യത്തെയും നേതാക്കൾ ഇന്ത്യയോട് ആവശ്യ പ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്‌ച പാർലമെൻ്റില്‍ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനുമായി വെടിനിർത്തൽ കൊണ്ടുവരുന്നതിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബുധനാഴ്‌ച വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണം നടന്ന ഏപ്രിൽ 22 നും ജൂൺ 16 നും ഇടയിൽ പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ ഒരു ഫോൺ കോളും നടന്നിട്ടില്ലെന്ന് രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ ഇടപെട്ടുകൊണ്ട് ജയശങ്കർ പറഞ്ഞു.


Read Previous

എന്താണ് സൗഹൃദ മാന്ദ്യം, നമുക്ക് എന്ത് കൊണ്ട് ഏറ്റവും അടുത്ത സൗഹൃദങ്ങള്‍ ഇല്ലാതാകുന്നു, എങ്ങനെ അവയെ തിരിച്ച് പിടിക്കാം?

Read Next

ബാലചന്ദ്രമേനന്‍റെ പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »