ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ടെൽഅവീവ്: ലെബനനിൽ ഹിസ്ബുള്ളയുമായി വെടിനിറുത്തൽ കരാർ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. കരാറിന്റെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തി നായി സമർപ്പിച്ചു.
അറുപത് ദിവസത്തെ വെടിനിറുത്തലിനാണ് അംഗീകാരം. ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും ഇസ്രയേൽ അതിർത്തിയോട് ചേർന്ന തെക്കൻ ലെബനനിലെ മുപ്പതു കിലോമീറ്റർ മേഖലയിൽ ഹിസ്ബുള്ളയും പിന്മാറും എന്നിവ യാണ് കരാറിലെ മുഖ്യ നിബന്ധനകൾ. അമേരിക്കയുടെ മദ്ധ്യസ്ഥതയിലാണ് കരാർ. ഇതോടെ ഒരു വർഷമായി നടക്കുന്ന യുദ്ധത്തിന് താത്കാലിക ഇടവേളയുണ്ടാകു മെന്നാണ് പ്രതീക്ഷ.