Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തലിന് ധാരണയിലെത്തി എന്ന വാര്‍ത്ത തള്ളി ഇസ്രയേലും അമേരിക്കയും


വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്നും അമേരിക്ക ഇതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ അഡ്രിയെന്ന വാട്‌സണ്‍ പറഞ്ഞു.

തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 50 ബന്ദികളെ കൈമാറുമെന്നും അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുഭാഗങ്ങളും എത്തി എന്നുമുള്ള തരത്തില്‍ ശനിയാഴ്ച വാഷിങ്ടണ്‍ പോസ്റ്റില്‍ വാര്‍ത്ത വന്നിരുന്നു. ഇതിലാണ് വൈറ്റ് ഹൗസ് വ്യക്തത വരുത്തിയിരിക്കുന്നത്.

ഓരോ 24 മണിക്കൂറിലും ചെറു സംഘങ്ങളായി തടവില്‍ പാര്‍പ്പിച്ചവരെ മോചിപ്പിക്കുമെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. അമ്പതിലേറെ തടവുകാരെ ഇത്തരത്തില്‍ മോചിപ്പിക്കുമെന്ന് ആറ് പേജുള്ള കരാര്‍ പത്രത്തില്‍ പറയുന്നതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്നും നിലവില്‍ അത്തരത്തില്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്നും നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.


Read Previous

കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്! ഇന്ത്യയെ ഞെട്ടിച്ച് കമ്മിന്‍സ്, നാല് വിക്കറ്റുകള്‍ വീണു

Read Next

ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാം ഘട്ട സഹായം; പാലസ്തീന്‍ ജനതയ്ക്കുള്ള മാനുഷിക സഹായം തുടരുമെന്ന് കേന്ദ്രമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »