Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ വധിച്ച് ഇസ്രയേൽ ; കൊലപ്പെടുത്തിയത് സൈന്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത നേതാവിനെ


ടെൽ അവീവ്: ഹിസ്ബുള്ളയുടെ കമാൻഡർ അബു അൽ റിദയെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ. തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിനെതിരെ തുടർച്ചയായി നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയ ആളാണ് അബു അലി റിദ എന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

‘ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് (ഐഡിഎഫ്) സൈനികർക്ക് നേരെ റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചുമതലയുള്ള ഹിസ്ബുള്ള കമാൻഡറാണ് കൊല്ലപ്പെട്ടത്. തെക്കൻ ലെബനനിൽ ചിലയിടങ്ങളിൽ പ്രദേശിക റെയ്ഡുകൾ നടത്തുന്നത് തുടരുകയാണ്. തീവ്രവാദ കേന്ദ്ര ങ്ങൾ തകർത്ത് തീവ്രവാദികളെ വധിച്ച് ആയുധങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം’- ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

അതേസമയം അബു അലി റിദയുടെ മരണ വിവരം പുറത്തുവിട്ടതിന് പിന്നാലെ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഹിസ്ബുള്ളയുടെ ആക്രമ ണമുണ്ടായതായും ഐഡിഎഫ് അറിയിച്ചു. അറുപതോളം മിസൈലുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടു. എന്നാൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഹിസ്ബുള്ളയുടെ ആക്രമണത്തെ പ്രതിരോധിച്ചു. ആളൊഴിഞ്ഞ പ്രദേശത്ത് വീണ് റോക്കറ്റുകൾ തകർന്നു വെന്നും ആർക്കും പരിക്കില്ലെന്നും ഐഡിഎഫ് അറിയിച്ചു.

അബു അലി റിദയെ കൂടാതെ ഇസ്ലാമിക്ക് ജിഹാദ് മിലിറററി ഇന്റലൻസിന്റെ പ്രധാന ചുമതലക്കാരനായ അഹമ്മദ് അൽ ദാലുവിനേയും വധിച്ചതായി ഇസ്രയേൽ വ്യക്ത മാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾക്ക് ഒപ്പം ഇസ്രയേ ലിൽ കടന്ന് കയറി കൂട്ടക്കൊലയും തട്ടിക്കൊണ്ട് പോകലും നടത്തിയ സംഘത്തിൽ ഉൾപ്പെട്ട ഭീകരനാണ് അൽ ദാലു. നേരത്തെ ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ള യേയും പ്രധാന കമാൻഡർമാരേയും ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.


Read Previous

മുഡ അഴിമതി കേസിൽ സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു ; ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ച് ലോകായുക്ത

Read Next

എലിസബത്ത് രാജ്ഞി മുതല്‍ ചൈനീസ് പ്രസിഡന്റ് വരെ സന്ദര്‍ശിച്ചു; ലോകത്തിലെ ഏറ്റവും വലിയ മുതല ഓസ്ട്രേലിയയിലെ മൃഗശാലയില്‍ ചത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »