Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മ​സ്ജി​ദു​ൽ അ​ഖ്സയി​ലെ ​ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​തി​ക്ര​മ​ത്തെ, ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്; ഖ​ത്ത​ർ


ദോ​ഹ: വി​ശു​ദ്ധ ഗേ​ഹ​മാ​യ മ​സ്ജി​ദു​ൽ അ​ഖ്സ​യി​ലെ ​ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​തി​ക്ര​മ​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. റ​മ​ദാ​നി​ൽ പ​ള്ളി​യി​ൽ ​പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ശ്വാ​സി​ക​ളെ മ​ർ​ദി​ക്കു​ക​യും ക്രൂ​ര​മാ​യ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത ഇ​സ്രാ​യേ​ൽ അ​ധി​​നി​വേ​ശ സേ​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക്രൂ​ര​വും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും ഖ​ത്ത​ർ മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി.

ജ​റൂ​സ​ല​മി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് തു​ട​രു​ന്ന ആ​ക്ര​മ​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി​സ​ഭ, വി​ശു​ദ്ധ മാ​സ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 200 കോ​ടി​യോ​ളം വ​രു​ന്ന ലോ​ക മു​സ്‍ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​കാ​ട്ടി.

അ​ൽ അ​ഖ്സ പ​ള്ളി​യി​ലും ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന അ​ധി​നി​വേ​ശ​വും അ​തി​ക്ര​മ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ഉ​ട​മ്പ​ടി​ക​ളു​ടെ​യും സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് വി​ല​യി​രു​ത്തി. നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മേ​ഖ​ല​യു​ടെ ത​ന്നെ സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും. പ​ല​സ്തീ​ൻ ജ​ന​ത​യെ​യും മ​ത​പ​ര​മാ​യ പ്ര​തീ​ക​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ടി​യ​ന്ത​ര​വും ഉ​റ​ച്ച​തു​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ളെ മാ​നി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ നി​ശ്ശ​ബ്ദ​ത സ​മാ​ധാ​ന പ്ര​ക്രി​യ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം വെ​ക്കു​മെ​ന്നും മ​ന്ത്രി​സ​ഭ വി​ശ​ദ​മാ​ക്കി.


Read Previous

ഐസിഎഫ് ഗ്രാൻൻ്റ് ഇഫ്ത്താർ വൻജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

Read Next

തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »