Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; തുടർച്ചയായി ആക്രമണം ആരംഭിച്ചുവെന്ന് ഐഡിഎഫ്


ടെൽ അവീവ്: ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേലിൻ്റെ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൻ്റെ ജനവാസ മേഖലയിൽ കനത്ത നാശനഷ്‌ടമുണ്ടാക്കിയിരുന്നു. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ആക്രമണം.

പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങള്‍ക്ക് നേരെ തുടർച്ചയായി ആക്രമണം ആരംഭിച്ചുവെന്നും ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധ സംവിധാനത്തിലൂടെ തകർത്തു വെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്‌താവനയിലൂടെ അറിയിച്ചു.

അതേസമയം, ടെൽ അവീവ്, ഹൈഫ, സെൻട്രൽ ഇസ്രയേൽ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇറാൻ്റെ മിസൈൽ ആക്രമണമുണ്ടായതായി ഇസ്രയേൽ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടിപിഎസ് റിപ്പോർട്ട് ചെയ്യുന്നു. അപായ അലാറം നിരന്തരമായി കേള്‍ക്കുന്നതിനാൽ പൗരന്മാർ ബങ്കറുകളിൽ തന്നെ തുടരണമെന്നാണ് ഇസ്രയേൽ ഭരണകൂടത്തിൻ്റെ നിർദേശം.

ടൈംസ് ഓഫ് ഇസ്രായേലിൻ്റെ റിപ്പോർട്ടുകള്‍ അനുസരിച്ച്, ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ത്തിൽ പരിക്കേറ്റവരുടെ എണ്ണം 16 ആയി. മധ്യ ഇസ്രയേലിൽ നിരവധി മിസൈൽ ആക്രമണങ്ങൾ റിപ്പോ ർട്ട് ചെയ്‌തിട്ടുണ്ട്. അപായ സൈറൻ മുഴങ്ങാത്തതിനാൽ ഒരു മിസൈൽ ഹൈഫയിൽ പതിച്ചതായും ഇസ്രയേൽ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറെൻ മാർമോർസ്റ്റീൻ രംഗത്തെത്തി. എക്‌സിലൂടെയാണ് പ്രതികരണം. നേരത്തെ അമേരിക്കയും ഇസ്രയേലും ഇറാൻ്റെ നതാൻസ്, ഇസ്‌ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതായി അവകാശപ്പെട്ടിരുന്നു. 60 ശതമാനം വരെ യുറേനിയം സമ്പുഷ്‌ടീകരണം നശിപ്പിച്ചതായും ഇസ്രയേൽ അറിയിച്ചിരുന്നു. ഇറാൻ്റെ പ്രധാന യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രമാണ് ഫാർഡോ.

സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, ഇറാൻ്റെ ഫോർഡോ ആണവ കേന്ദ്രത്തിൽ ജിബിയു-57 എ/ബി “ബങ്കർ ബസ്റ്റർ” ബോംബുകൾ പ്രയോഗിച്ചു. യുഎസിൻ്റെ ആറ് ബി-2 ബോംബറുകളും ആണവ കേന്ദ്രങ്ങ ള്‍ക്ക് നേരെ പ്രയോഗിച്ചുവെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സമാധാന കാരാറിന് ഇറാൻ തയാറായില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് മുന്ന റിയിപ്പ് നൽകി. ഒന്നുകിൽ സമാധാനം ഉണ്ടാകും അല്ലെങ്കിൽ ഇറാനിൽ ദുരന്തം ഉണ്ടാകും. കഴിഞ്ഞ എട്ട് ദിവസമായി കണ്ടതിനേക്കാൾ വളരെ വലിയ ആക്രമണമുണ്ടാകുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.


Read Previous

തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിലേക്ക് മിസൈൽ വർഷം; ടെല്‍ അവീവിലും ജെറുസലേമിലും ഉഗ്രസ്ഫോടനങ്ങൾ, ഇസ്രയേലിലെ 10 സ്ഥലങ്ങളിലാണ് ഇറാന്‍ റോക്കറ്റുകള്‍ പതിച്ചത്, നാശനഷ്ടങ്ങളെപ്പറ്റി അറിവായിട്ടില്ല.

Read Next

ആക്രമണം കടുപ്പിച്ച് ഇറാന്‍: സൈറണുകള്‍ മുഴങ്ങി, തൊടുത്തുവിടുന്നത് കനത്ത മിസൈലുകള്‍; ഇതുവരെ കൊല്ലപ്പെട്ടത് 657 പേര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »